ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് സ്കൂൾ വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ ദേശീയ യുവജന ദിനത്തിൽ എൻറോൾമെൻ്റ് ദിനം ആചരിച്ചു. ദിനാചരണത്തിൻ്റെ ഭാഗമായി അൻപതോളം ഒന്നാം വർഷ വിദ്യാർത്ഥികൾ എൻഎസ്എസ് ബാഡ്ജ് ഏറ്റുവാങ്ങി എൻ എസ് എസ് വൊളൻ്റിയർമാരായി സത്യപ്രതിജ്ഞ ചെയ്തു.
ചടങ്ങിൽ വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ സൂരജ് ശങ്കർ എൻ.ആർ എൻഎസ്എസ് പതാക ഉയർത്തി. ഹൈസ്കൂൾ പ്രധാന അധ്യാപിക ലത ടി കെ എൻ എസ് എസ് സന്ദേശം നൽകുകയും രണ്ടാം വർഷ വൊളൻ്റിയർ സെക്രട്ടറി അനന്യ എം.എസ് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.
പ്രോഗ്രാം ഓഫീസർ ലസീദ എം എ, അദ്ധ്യാപകരായ ഡോ. സുവർണ്ണ സുരേഷ്, നിസ കെ എസ്, അനന്തലക്ഷ്മി പി, ബിന്ദു വി.വി, സന്തോഷ് ടി. ബി,സുരേഖ എം.വി , ജെയിംസ് കെ ജെ, സജീവ് ബി.പി, വൊളൻ്റിയർ ലീഡർ ജോസഫ് മാളിയേക്കൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

