ഇരിങ്ങാലക്കുട : ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ (ജെ.സി.ഐ.) ഇരിങ്ങാലക്കുട ഭാരവാഹികളുടെ സ്ഥാനാനരോഹണവും കുടുംബസംഗമവും നവംബര്‍ 30ന് ശനിയാഴ്ച വൈകീട്ട 7 മണിക്ക് ഇരിങ്ങാലക്കുട എസ്.എന്‍.ക്ലബ്ബ് ഹാളില്‍ വെച്ച് ജെ.സി.ഐ. നാഷണല്‍ പ്രസിഡന്റ് അഡ്വ. രകേഷ് ശര്‍മ്മ ഉദ്ഘാടനം ചെയ്യും. ജെ.സി.ഐ പ്രസിഡന്റ് ലിയോ പോള്‍ അദ്ധ്യക്ഷത വഹിക്കും. സോണ്‍ പ്രസിഡന്റ് മെജോ ജോണ്‍സണും, പ്രശസ്ത സിനിമാതാരം ഐശ്വര്യ മിഥുനും മുഖ്യാതിഥിമാരായി പങ്കെടുക്കുമെന്നു സംഘടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
പുതിയ പ്രസിഡന്റ് ഡിബിന്‍ അമ്പൂക്കന്റെ നേതൃത്വത്തിലുള്ള 2025 ടീം സ്ഥാനമേല്‍ക്കും. ജെ.സി.ഐ. ഇരിങ്ങാലക്കുടയിലെ 115 ഓളം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും വിശിഷ്ടാതിഥികളുമുടക്കം അഞ്ഞൂറോളം പേര്‍ പങ്കെടുക്കും.
2005 ല്‍ ഇരിങ്ങാലക്കുടയില്‍ ആരംഭിച്ച ജെ.സി.ഐ. ഇരുപതാം വര്‍ഷത്തിലേക്ക് പ്രവേശിക്കുകയാണ്. 20 വര്‍ഷത്തോടനുബന്ധിച്ച് ഇരുപതിന പൊതുപരിപാടികള്‍ നടപ്പിലാക്കും. അമ്മമാരുടെ അനാഥാലയത്തില്‍ അന്നദാനത്തോടു കൂടിയാണ് 2025വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.
തിരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ (RCC) ലേക്ക് 20 വീല്‍ ചെയറുകള്‍ വിതരണം ചെയ്യുന്നു. ഇരിങ്ങാലക്കുടയുടെ വിവിധഭാഗങ്ങളില്‍ ദിശാ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കും. ജെ.സി.ഐ ഇരിങ്ങാലക്കുടയും ടെലസ് വിവേകാനന്ദ ഐ.എ.എസ് അക്കാദമിയും ചേര്‍ന്ന് സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ കോഴ്‌സുകള്‍ക്ക് ഇരിങ്ങാലക്കുടയിലേയും പരിസരപ്രദേശങ്ങളിലേയും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പദ്ധതി ഏര്‍പ്പെടുത്തും.
ഡിസംബര്‍ 31 ന് പുതുവത്സരത്തോട നുബന്ധിച്ച് ഇരിങ്ങാലക്കുട മുനിസിപ്പല്‍ മൈതാനിയില്‍ വെച്ച് ജെ.സി.ഐ യുടെ 20-ാം വാര്‍ഷികാഘോഷ പ്രവര്‍ത്തനങ്ങളുടേയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടേയും ഉദ്‌ഘാടനം ഗോവ ഗവര്‍ണ്ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള നിര്‍വ്വഹിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍.ബിന്ദു അടക്കമുള്ള വിശിഷ്ടാഥിതികള്‍ പങ്കെടുക്കും. മെഗൊ ഷോയും ഉണ്ടായിരിക്കും, അവയവദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
വനിതാദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട വനിതാപോലീസ് സ്റ്റേഷനില്‍ കുട്ടികളുടെ പാര്‍ക്ക് നവീകരിക്കും. പാവപ്പെട്ട 20 കുടുംബങ്ങളെ തെരഞ്ഞെടുത്ത് അവര്‍ക്കാവശ്യമുള്ള മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്യും. അഖില കേരള ട്വന്റി-ട്വന്റി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ സംഘടിപ്പിക്കുന്നു. ഠാണാവില്‍ പ്രവര്‍ത്തിക്കുന്ന ജെ.സി.ഐ. ഡ്രസ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കും.
ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തില്‍ ജെ.സി.ഐ ഇരിങ്ങാലക്കുടയുടെ പുതിയ ഭാരവാഹികളായ പ്രസിഡന്റ് ഡിബിന്‍ അമ്പൂക്കന്‍, സെക്രട്ടറി ഷിജു കണ്ടംകുളത്തി, ട്രഷറര്‍ സോണി സേവ്യര്‍, മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് വിബിന്‍ പാറമേക്കാട്ടില്‍, പ്രോഗ്രാം ഡയറക്ടര്‍ ഷിജു പെരേപ്പാടന്‍, നിസാര്‍ അഷറഫ് , മുന്‍ പ്രസിഡന്റ് ടെല്‍സന്‍ കോട്ടോളി എന്നിവര്‍ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive