ജീവധാര ലഹരി പ്രതിരോധ ക്യാമ്പയിൻ – വേണ്ടാ – 2-ാം ഘട്ടത്തിലേക്ക് …

മുരിയാട് : ജീവധാര പദ്ധതിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തിൽ നടക്കുന്ന ലഹരി പ്രതിരോധ പ്രവർത്തനം – വേണ്ടാ – 2-ാം ഘട്ടത്തിന് തുടക്കം കുറിച്ചു. ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഉന്നതവിദ്യഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മധുരം ജീവിതം ലഹരി പ്രതിരോധത്തിൻ്റെ ഭാഗമായാണ് മുരിയാട് ഗ്രാമപഞ്ചായത്തിൽ വേണ്ട ലഹരി ക്യാമ്പയിന്റെ 2-ാം ഘട്ടം പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.



രണ്ട് മാസം നീണ്ട് നിൽക്കുന്ന തീവ്ര പ്രചരണമാണ് പഞ്ചായത്ത് ആ സൂത്രണം ചെയ്തിരിക്കുന്നത്. ഗൃഹസദസ്സുകൾ, ക്ലാസ്സ്റൂം സദസ്സുകൾ, സൈക്കിൾ റാലി, സങ്കേത പര്യടനം , കൗൺസിലിങ് ,എൻഫോഴ്സ്മെൻ്റ് പ്രവർത്തനം , ലഹരിക്കെതിരെ എൻ്റെ കയ്യൊപ്പ്, കലാ-കായിക പാഠ്യ ലഹരി തുടങ്ങിയവയൊക്കെ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്നു.



2-ാം ഘട്ട പ്രവർത്തനങ്ങൾ സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂർ റൂറൽ എസ്പി കൃഷ്ണകുമാർ | PS മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീ ജില്ലാ മിഷൻ കോ- ഓഡിനേറ്റർ ഡോ. യു. സലിം , എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനിൽ കുമാർ , ഫോർത്ത് വേവ് ഫൗണ്ടേഷൻ കോ-ഓഡിനേറ്റർ മഞ്ജു വിൽസൻ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, സ്റ്റേൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സരിത സുരേഷ്, കെ.യു വിജയൻ , ഭരണ സമിതി അംഗം ശ്രീജിത്ത് പട്ടത്ത്, പഞ്ചായത്ത് സെക്രട്ടറി കെ.ബി. ജോഷി ആസൂത്രണ സമിതി ഉപാധ്യക്ഷൻ പ്രൊഫ.എ ബാലചന്ദ്രൻ , ഡോ. അനൂപ് ജോർജ് ,സി ഡി എസ് ചെയർപേഴ്സൻ സുനിത രവി, എന്നിവർ സംസാരിച്ചു.

ഫോർത്ത് വേവ് ഫൗണ്ടേഷൻ , കുടുംബശ്രീ , ജനമൈത്രി പോലീസ്, എക്സൈസ് വകുപ്പ്, ആരോഗ്യ വകുപ്പ്, ആയുർ വേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ, തുടങ്ങിയവരുടെ സംയുക്ത സനകരണത്തിലാണ് ലഹരി പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ വെച്ച് ക്ലീൻ ഗ്രീൻ മുരിയാടിൻ്റെ കർമ്മ നിരത പ്രവർത്തനത്തിന് നേതൃത്വം കൊടുത്ത കെ.യു. വിജയൻ, മഞ്ജു വിശ്വനാഥ് , ഡിൽജി കെ.ജെ. സജന, ഹരിതകർമ്മസേന കൺസോഷ്യൻ എന്നിവരെ ആദരിച്ചു.

മനസ്സോടിത്തിരി മണ്ണ് എന്ന പരിപാടിയുടെ ഭാഗമായി മുരിയാട് സിയോൺ സഭ അതിദരിദ്രർക്ക് വീട് വെയ്ക്കാനായി സൗജന്യമായി നൽകിയ ഭൂമിയുടെ വാഗ്ദാന പത്രിക സഭ അതികൃതർ മന്ത്രിക്ക് കൈമാറി .
വിരമിക്കുന്ന അംഗനവാടി ടീച്ചർമാരായ പ്രസന്ന, വിജയലക്ഷ്മി എന്നിവരെയും ചടങ്ങിൽ വെച്ച് ആദരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page