കാറളം : കാറളം വിഎച്ച്എസ് സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുട്ടികളിൽ വായനാ ശീലം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി എൻ എസ് എസ് വളണ്ടിയേഴ്സ് ശേഖരിച്ച പുസ്തകങ്ങൾ സാംസ്ക്കാരിക പ്രവർത്തകനായ റഷീദ് കാറളത്തിന്റെ വസതിയിൽ ഉള്ള ‘വീട്ടിലെ ലൈബ്രറി ‘ യിലേക്ക് നൽകി.
കുട്ടികളിലെ വായന ശീലം വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ലൈബ്രറി പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ലൈബ്രറി സന്ദർശനത്തിലൂടെ വിവിധ പുസ്തകങ്ങളെ പറ്റിയും എഴുത്തുകാരെ പറ്റിയും കുട്ടികൾക്ക് കൂടുതൽ അറിയുന്നതിനും സാധിച്ചു.
തുടർന്ന് എൻഎസ്എസ് വളണ്ടിയേഴ്സ് ഊർജ്ജ സംരക്ഷണത്തെക്കുറിച്ച് ദത്തു ഗ്രാമത്തിലെ വീടുകളിൽ ബോധവൽക്കരണവും ലഘുലേഖ വിതരണവും സർവ്വേയും സംഘടിപ്പിച്ചു. പ്രോഗ്രാം ഓഫീസർ മായാദേവി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

