കരുവന്നൂർ : പുതുതായി തെരഞ്ഞെടുക്കപ്പെട്ട കരുവന്നൂർ ബാങ്ക് ഭരണസമിതി അംഗങ്ങൾ ചുമതലയേറ്റു. വരണാധികാരിയായ മുകുന്ദപുരം സഹകരണ അസിസ്റ്റൻ്റ് റജിസ്ട്രാർ ഓഫീസിലെ സ്പെഷൽ സെയിൽ ഓഫീസർ വി. ആർ. ഡെന്നിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രഥമയോഗം ആർ.എൽ. ശ്രീലാലിനെ പ്രസിഡണ്ടായും, പി.കെ. വത്സലനെ വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുത്തു.
തുടർന്ന് ബാങ്ക് ഹാളിൽ ചേർന്ന അനുമോദന യോഗം സി.പി.ഐ(എം) ഏരിയാ സെക്രട്ടറി വി.എ. മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. എം.ബി.രാജു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
സി.പി.ഐ പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ആർ. രാജൻ, സി.പി.ഐ (എം) പൊറത്തിശ്ശേരി ലോക്കൽ സെക്രട്ടറി ആർ.എൽ. ജീവൻലാൽ, കരുവന്നൂർ ലോക്കൽ സെക്രട്ടറി ടി.കെ. ജയാനന്ദൻ, കെ.ജെ. ജോൺസൺ, ഐ.ആർ. ബൈജു, ബാങ്ക് സി.ഇ.ഒ കെ.ആർ. രാജേഷ്, ആർ.എൽ ശ്രീലാൽ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ വെച്ച് ബാങ്ക് സഹകാരിയും,തൊഴിലാളിയുമായ മാപ്രാണം സ്വദേശി എസ്.വി.രമേഷ് ഒരു ലക്ഷം രൂപയുടെ നിക്ഷേപം ബാങ്കിന് നൽകി.
Karuvannur Service Cooperative Bank Nw Boar of Directors takes charge R L Sreelal as Bank President and P K Valsalan as Vice President
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

