ഛത്തീസ്ഗഡ്ഡ് സംഭവത്തിന് പിന്നാലെ ഒഡീഷയിലും ക്രിസ്ത്യൻ വൈദികരും കന്യാസ്ത്രീകളും ആക്രമിക്കപ്പെട്ടതിൽ കേരള കോൺഗ്രസ്സ് പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മതേതരത്വം നമ്മുടെ രാജ്യത്ത് സംരക്ഷിക്കപ്പെടുക തന്നെ വേണമെന്ന് കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ: തോമസ്സ് ഉണ്ണിയാടൻ. നിരവധി മതങ്ങൾ ഉള്ളതിനാലാണ് മത സ്വാതന്ത്ര്യത്തെക്കുറിച്ച് ഭരണഘടനയിൽ പ്രത്യേക വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും ഉണ്ണിയാടൻ പറഞ്ഞു.

ഛത്തീസ്ഗസ്സിൽ മതത്തിന്റെ പേരിൽ കന്യാസ്ത്രീകൾ പീഡിക്കപ്പെട്ടതിന് പിന്നാലെ ഒഡീഷയിലും കന്യാസ്ത്രീകളും വൈദികരും പീഡിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് സംസ്ഥാന തലത്തിൽ നടത്തുന്ന പ്രതിഷേധ കൂട്ടായ്മയുടെ ഭാഗമായി കേരള കോൺഗ്രസ്‌ പ്രവർത്തകർ അരിപ്പാലത്ത് നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു തോമസ്സ് ഉണ്ണിയാടൻ.

സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം റോക്കി ആളൂക്കാരൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായ സേതുമാധവൻ പറയം വളപ്പിൽ, സിജോയ് തോമസ്സ്, പി.ടി. ജോർജ്ജ്, ജോമോൻ ജോൺസൻ ചേലേക്കാട്ടുപറമ്പിൽ, വിനോദ് ചേലൂക്കാരൻ, വത്സ ആന്റു മാളിയേക്കൽ,

സിജോയിൻ ജോസഫ് ചക്കാലമറ്റത്ത്, ജയൻ പനോക്കിൽ, സുരേഷ് പനോക്കിൽ, സുരേഷ് പാറപ്പുറത്ത്, റാഫി.ഇ.ഒ എരുമക്കാട്ടുപറമ്പിൽ, അനിത പനോക്കിൽ, സി.കെ.ജോസഫ്, ജോളി ഡിക്രൂസ്,ധരലക്ഷ്മിവിനോദ്, സോണിമ ആൻ സിലിൻ, ജാൻസി കടങ്ങോട്ട്, ആന്റണി ചേലേക്കാട്ടുപറമ്പിൽ, തോമസ്സ്.സി.എ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page