കൂടൽമാണിക്യം ക്ഷേത്ര നടയിൽ ഏപ്രിൽ 6 മുതൽ 13 വരെ സപ്താഹ യജ്ഞം – ആലോചന യോഗം നടത്തി

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്ര നടയിൽ വച്ച് 2025 ഏപ്രിൽ 6 മുതൽ 13 വരെ നടത്തുന്ന സപ്താഹ യജ്ഞത്തിന്റെ നടത്തിപ്പ് സംബന്ധിച്ച് ഞായറാഴ്ച പടിഞ്ഞാറേ ഊട്ടുപുരയിൽ ആലോചന യോഗം നടത്തി. യോഗത്തിൽ ദേവസ്വം ചെയർമാൻ അഡ്വ. സി കെ ഗോപി അധ്യക്ഷത വഹിച്ചു. ആദ്യമായിട്ടാണ് കൂടൽമാണിക്യം ദേവസ്വം നേരിട്ട് സപ്താഹ യജ്ഞം സംഘടിപ്പിക്കുന്നത്. മറ്റു പല സംഘടനകളുടെ നേതൃത്വത്തില്‍ ആയിരുന്നു ഇതിനു മുൻപ് സപ്താഹ യജ്ഞം സഘടിപ്പിച്ചിരുന്നത്.



ദേവസം മാനേജ്‌മന്റ് കമ്മിറ്റിയംഗം ഡോ. മുരളി ഹരിതം ആമുഖപ്രസംഗത്തിൽ സപ്താഹനടത്തിപ്പിനെക്കുറിച്ച് വിശദീകരിച്ചു . പ്രശസ്ത സപ്താഹ ആചാര്യനായ വയപ്പുറം വാസുദേവപ്രസാദ് നമ്പൂതിരി മുഖ്യ ആചാര്യനായും, പെരുമ്പുള്ളി ഗണേശൻ നമ്പൂതിരി, മടാശ്ശരി ഉണ്ണികൃഷ്ണൻ നമ്പൂതിരി, മായ മേനോൻ മുംബെ എന്നിവർ സഹാചാര്യൻമാരുമായി സപ്താഹ യജ്ഞം നടത്തുവാൻ തീരുമാനിച്ചു.

യോഗത്തിൽ പങ്കെടുത്ത എല്ലാവരെയും സപ്താഹ കമ്മിറ്റി അംഗങ്ങളായി തീരുമാനിച്ചു. ഭരണസമിതി കമ്മിറ്റി അംഗം അഡ്വ. കെ ജി അജയകുമാർ സ്വാഗതവും, കെ.എൻ രാമചന്ദ്രൻ നന്ദിയും രേഖപ്പെടുത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page