ഇരിങ്ങാലക്കുട : മെയ് 2 മുതൽ 12 വരെ നടക്കുന്ന ശ്രീ കൂടൽമാണിക്യം 2023 തിരുത്സവത്തിന്റെ പ്രോഗ്രാം പുസ്തകം പ്രകാശനം കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി നിർവഹിച്ചു. ഞായറാഴ്ച വൈകീട്ട് ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയിൽ വച്ച് നടന്ന ചടങ്ങിൽ പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ആദ്യ പുസ്തകം സ്വീകരിച്ചു. ചടങ്ങിൽ മുൻ ഐ.എസ്ആർ.ഒ ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ മുഖ്യ അതിഥിയായി. ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ അധ്യക്ഷത വഹിച്ചു. ഇത്തവണ ക്ഷേത്രത്തിനകത്തു ഉള്ള കലാപരിപാടികൾക്കുള്ള വേദിക്ക് പുറമെ തെക്കേ നടയിൽ രണ്ടാമതൊരു സ്റ്റേജ് കൂടെ ഉണ്ട്. അതിലും കലാപരിപാടികൾ അരങ്ങേറും. ശ്രീ കൂടൽമാണിക്യം 2023 തിരുത്സവത്തിന്റെ കലാപരിപാടികൾ ഉൾപ്പെടുത്തിയിട്ടുള്ള ദേവസ്വം പുറത്തിറക്കിയ പ്രോഗ്രാം ബുക്ക് ഇവിടെ ക്ലിക്ക് ചെയ്ത ഡൌൺലോഡ് ചെയ്യാം