ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിന്റെ പൊതുഗതാഗത സൗകര്യ വികസനത്തിൽ മറ്റൊരു നാഴികക്കല്ലായി, ഇരിങ്ങാലക്കുട ബസ് ബേ ഓഡിറ്റോറിയത്തിൻ്റെ നിർമ്മാണവും, കെ എസ് ആർ ടി സി ഡ്രൈവിംഗ് ഉദ്ഘാടനവും ഫെബ്രുവരി 17 ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്കുമാർ നിർവഹിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഇരിങ്ങാലക്കുട എം എൽ എ യും ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രിയുമായ ഡോ. ആർ ബിന്ദുവിൻ്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട കെ എസ് ആർ ടി സി ഓപ്പറേറ്റിംഗ് സെന്റ്ററിലാണ് ഉദ്ഘാടനച്ചടങ്ങ് നടക്കുന്നത്.
ഇരിങ്ങാലക്കുട എം എൽ എ എന്ന നിലയിൽ നടത്തിയ പ്രത്യേക അഭ്യർത്ഥന പ്രകാരം നവകേരള സദസ്സിൻ്റെ ഭാഗമായി അനുവദിച്ച മൂന്നു കോടി രൂപ വിനിയോഗിച്ചാണ് ബസ് ബേ – കം – ഓഡിറ്റോറിയം നിർമ്മിക്കുന്നത് എന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു.
ആഡിറ്റോറിയം നിർമ്മാണം പൂർത്തീകരിച്ചാൽ നഗരത്തിൻ്റെ പടിഞ്ഞാറൻ മേഖലയിലെ ജനങ്ങൾക്ക് ചുരുങ്ങിയ ചിലവിൽ ആവശ്യങ്ങൾ നടത്തുവാൻ സാധിക്കും.
ഉദ്ഘാടനച്ചടങ്ങിൽ ഗതാഗത വകുപ്പ് സെക്രട്ടറി പി ബി നൂഹ് ഐഎഎസ്, കെ എസ് ആർ ടി സിയുടെ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ഡോ. പി എസ് പ്രമോജ് ശങ്കർ, ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചകിലം ഐഎഎസ്, കെ എസ് ആർ ടി സി ബോർഡംഗങ്ങളായ വൈ അഹമ്മദ് കബീർ, ശ്രീമതി. കെ എസ് വിജയശ്രീ തുടങ്ങിയവർ സന്നിഹിതരാകും.
ഇരിങ്ങാലക്കുട കെ എസ് ആർ ടി സി യെ ലാഭകരമാക്കുന്ന നിരവധി പ്രവർത്തനങ്ങളാണ് ഈ അധികാരത്തിൽ വന്നതിന് ശേഷം നടപ്പിലാക്കിയിട്ടുള്ളത്. സർക്കാർ കോവിഡ് കാലത്ത് നിർത്തലാക്കിയ മിഴുവൻ സർവ്വീസുകളും നേരത്തെ തന്നെ പുനരാരംഭിക്കാൻ കഴിഞ്ഞു. ബാംഗ്ലൂർ എ സി സർവ്വീസ്, കോയമ്പത്തൂർ സർവ്വീസ് എന്നീ അന്തർസംസ്ഥാന സർവ്വീസുകൾ ജനോപകാരപ്രദമായ നിലയിൽ ലാഭകരമായി പ്രവർത്തിക്കുന്നു.
കോഴിക്കോട്,മുണ്ടക്കയം, കോട്ടയം, എറണാകുളം എന്നീ സൂപ്പർ ഫാസ്റ്റ് സർവ്വീസുകളും മെഡിക്കൽ കോളേജ് സർവ്വീസ്, ഗുരുവായൂരിലേക്കും എറണാകുളത്തെക്കും രണ്ട് സർവ്വീസുകൾ വീതവും മുരിയാട് ഗ്രാമപഞ്ചായത്തിൽ നിന്നും ആരംഭിച്ച് ഗ്രാമീണ വഴികളിലൂടെ സഞ്ചരിച്ച് തൃശ്ശൂരിലേക്ക് പോകുന്ന ഗ്രാമ വണ്ടിയും ലാഭകരമായ സർവ്വീസാണ്. നാലമ്പല തീർത്ഥാടന കാലത്തും ശിവരാത്രിക്ക് ആലുവ മണപ്പുറത്തേക്കും സ്പെഷ്യൽ സർവ്വീസുകളും മികച്ച രീതിയിൽ നടത്തിവരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

