ഇരിങ്ങാലക്കുട : കേരളത്തിലെ വിദ്യാഭ്യാസ രംഗത്തോടും സാമ്പത്തിക രംഗത്തോടുമുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് കെ.എസ്.ടി.എ വിദ്യാഭ്യാസ ജില്ലാ കേന്ദ്രങ്ങളിൽ മാർച്ചും ധർണ്ണയും നടത്തി. ഇരിങ്ങാലക്കുട എൽ.ഐ.സി ഓഫീസിനു മുൻപിൽ നടത്തിയ ധർണ്ണ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എ നസീർ ഉദ്ഘാടനം ചെയ്തു.
ജില്ലാ ജോയിന്റ് സെക്രട്ടറി ടി എസ് സജീവൻ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡൻറ് ടി.വി വിനോദിനി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ദീപാ ആൻറണി, ഡോ. പി.സി.സിജി, KSEPEU ജില്ലാ പ്രസിഡൻറ് സജില പി.എസ് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സജി പോൾസൺ നന്ദി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com