കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ 18-ാം സംസ്ഥാന സമ്മേളന പ്രചാരണ സമര സന്ദേശ യാത്രക്ക് ഇരിങ്ങലക്കുടയിൽ സ്വീകരണം നല്കി

ഇരിങ്ങാലക്കുട : കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ (KUBSO) ഐ ടി യു ബാങ്ക് യൂണിറ്റ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഒക്ടോബർ 26,27 തിയ്യതികളിൽ മഞ്ചേരിയിൽ വച്ചു നടക്കാൻ പോകുന്ന 18-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന സംസ്ഥാന സമ്മേളന പ്രചാരണ സമര സന്ദേശ യാത്രക്ക് ITU Bank ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ KUBSO ITU ബാങ്ക് യൂണിറ്റ് കമ്മിറ്റി സ്വീകരണം നല്കി.

KUBSO ITU ബാങ്ക് യൂണിറ്റ് പ്രസിഡന്റ് കെ പി സെബാസ്റ്റ്യൻ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ITU ബാങ്ക് ചെയർമാനും കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന എം പി ജാക്സൺ ഉദ്‌ഘാടനം ചെയ്തു. KUBSO സംസ്ഥാന സമ്മേളനത്തേ കുറിച്ച് KUBSO സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഹുസൈൻ വല്ലാഞ്ചിറ, KUBSO സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ ജോസ് മണ്ണൂത്തി, KUBSO മുൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി വി ചാർളി, KUBSO മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ശബരീഷ്കുമാർ എന്നിവർ വിശദീകരിച്ചു സംസാരിച്ചു.

സ്വീകരണ സമ്മേളനത്തിൽ KUBSO ITU Bank യൂണിറ്റ് സെക്രട്ടറി ടോം എം ജെ സ്വാഗതവും യൂണിറ്റ് ട്രഷറർ എം കെ കലേഷ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page