ഇരിങ്ങാലക്കുട : ഏപ്രിൽ അവസാന വാരം നടക്കാനിരിക്കുന്ന കൂടൽമാണിക്യം ഉത്സവത്തിനു മുൻപ് കുട്ടൻകുളം സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി തെക്കുഭാഗത്തെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊളിച്ച കൊട്ടിലാക്കൽ കെട്ടിടത്തിന് മുന്നിലെ മതിലും റോഡും പൂർത്തിയാകുമോ എന്ന ആശങ്കക്ക് വിരാമമാകുന്നു . നവീകരണ പ്രവർത്തനങ്ങളിൽ തെക്കേ അരികിൽ പൈതൃകമതിൽ നിർമാണം ഉത്സവത്തിനു മുൻപേ പൂർത്തിയാക്കുമെന്ന് പൊതുമരാമത്തുവകുപ്പ്.
നിയമസഭാ തെരെഞ്ഞെടുപ്പ് സമയം കൂടിയായതിനാൽ നിർമാണത്തിൽ ഉണ്ടായ കാലതാമസം രാഷ്ട്രീയ വിവാദം കൂടെ ക്ഷണിച്ചു വരുത്തിയിരുന്നു. ഇത്തവണ ഭഗവാൻ പുറത്തേക്ക് എഴുനുള്ളുന്ന പള്ളിവേട്ട ആറാട്ട് ചടങ്ങുകൾ വഴിമാറി പോകേണ്ടിവരുമെന്നും ബിജെപി സ്ഥാനാർഥി മീറ്റ് ദി പ്രസ്സിൽ ആരോപിച്ചിരുന്നു. കുട്ടൻകുളം നവീകരണത്തെ കുറിച്ച് കോൺഗ്രസ്സും സമാന ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
എന്നാൽ ഇവയെല്ലാം അനാവശ്യ വിവാദങ്ങൾ ആണെന്നും വികസനങ്ങൾക്ക് തടസം നിൽക്കുകയും വിവാദങ്ങൾ കൊണ്ട് തിരെഞ്ഞെടുപ്പ് കാലത്ത് പുകമറ സൃഷ്ടിക്കുകയും ചെയ്യുന്നത് ഇവിടെ പതിവാണെന്ന് എൽ.ഡി.എഫ് ഇതേക്കുറിച്ചു പ്രതികരിച്ചത്. ഠാണ ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ ജനുവരിയിൽ നടന്ന പെരുന്നാളിനോടനുബന്ധിച്ച് ഇതുവഴി വഴി പ്രദക്ഷിണം പോകുവാൻ ഈ വർഷം സാധ്യതയില്ലെന്ന് പ്രചരണവും കോൺഗ്രസ് അഴിച്ചുവിട്ടത് ഉദാഹരണമായി എൽഡിഎഫ് പറയുന്നു.
പൊതുമരാമത്തുവകുപ്പ് ബിൽഡിങ്സ് വിഭാഗത്തിനാണ് നിർമാണ ചുമതലയെങ്കിലും കരാറുകാർ ഊരാളുങ്കൽ സൊസൈറ്റിയാണ്. ഏപ്രിൽ 28-ന് കൊടിയേറി മേയ് എട്ടിന് ആറാട്ടോടെ സമാപിക്കുന്ന പത്തുദിവസം നീളുന്ന കൂടൽമാണിക്യം ഉത്സവകാലത്ത് ഈ വഴിയിലൂടെയാണ് ജനങ്ങളും ആനകളുമെല്ലാം ക്ഷേത്രത്തിലെത്തിച്ചേരാറുള്ളത്.

പണികൾക്കിടയിൽ റോഡ് വീണ്ടും ഇടിഞ്ഞതും കാലതാമസം ഉണ്ടാക്കി. ഏപ്രിൽ ആദ്യവാരം മുതൽ പണികൾ വേഗത്തിലാണ് നീങ്ങുന്നത്. തെക്കേ അരികിൽ വെട്ടുകല്ലുപയോഗിച്ച് പൈതൃകമതിൽ നിർമാണം ആരംഭിച്ചു. ഉത്സവത്തിനു മുൻപേ മതിൽ നിർമാണം പൂർത്തിയാക്കി, റോഡ് മണ്ണിട്ട് ബലപ്പെടുത്തി ഗതാഗതയോഗ്യമാക്കും.
കുളത്തിന്റെ പടിഞ്ഞാറുഭാഗം തത്കാലം ഉത്സവം കഴിയുന്നതുവരെ ഷീറ്റ് വെച്ച് അടച്ച് ഉത്സവശേഷം പണി പുനരാരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽനിന്ന് കൂടൽമാണിക്യം ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡ് കടന്നുപോകുന്നത് കുളത്തിന്റെ തെക്കേ അതിരിലൂടെയാണ്. സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച 4.04 കോടി രൂപ ചെലവഴിച്ചാണ് കുളം വ്യത്തിയാക്കി സൗന്ദര്യവത്കരിക്കുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

