പൂമംഗലം : പൂമംഗലം ഗ്രാമപഞ്ചായത്തിൽ പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്കുള്ള ലാപ് ടോപ്, പഠനോപകരണങ്ങളും തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ വിദ്യാർത്ഥികൾക്ക് കൈമാറികൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് തമ്പി അദ്ധ്യക്ഷത വഹിച്ചു.
2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൂമംഗലം ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് ലാപ് ടോപും പഠനോപകരണങ്ങളും നൽകിയത്. പൂമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, പൂമംഗലം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കത്രീന ജോർജ്ജ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജി.യു.പി.എസ് വടക്കുംകര സ്ക്കൂൾ പി.ടി.എ പ്രസിഡന്റ് രാധകൃഷ്ണൻ എം.എ, മദർ പി.ടി.എ പ്രസിഡന്റ് ധന്യ ഉണ്ണികൃഷ്ണൻ എന്നിവർ സന്നിഹിതയായിരുന്നു,
വടക്കുംകര യു പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ഹെഡ് മാസ്റ്റർ ഷൈനി പി.എസ് സ്വജാതവും, വാർഡ് മെമ്പർ ജൂലി ജോയ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

