ലയാനുഭാവം – വരവീണ സ്കൂൾ ഓഫ് മ്യൂസിക് അവതരിപ്പിക്കുന്ന വ്യത്യസ്തമായ സംഗീത സന്ധ്യ മാർച്ച് 21 ശനിയാഴ്ച ഇരിങ്ങാലക്കുട ടൗൺ ഹാളിൽ

ഇരിങ്ങാലക്കുട : വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ മാർച്ച് 21 ശനിയാഴ്ച വൈകിട്ട് 4 മണി മുതൽ ‘ലയാനുഭാവം’ എന്ന പേരിൽ വ്യത്യസ്തമായ ഒരു സംഗീത വിരുന്ന് അവതരിപ്പിക്കുന്നു. വിശ്വപ്രസിദ്ധനായ കർണാടക സംഗീത മൃദംഗവിദ്വാൻ പത്രി സതീഷ് കുമാറുമായി നടത്തുന്ന ഒരു ഇൻ്ററാക്ടീവ് സെക്ഷനോട് കൂടിയാണ് വൈകിട്ട് 4 മണി മുതൽ പരിപാടികൾക്ക് ആരംഭം.

വൈകിട്ട് 5.30ന് ഇരിങ്ങാലക്കുട വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിലെ വിദ്യാർഥികളുടെ കൃതികളുടെ അവതരണം. 6 മണിക്ക് വോക്കൽ കച്ചേരി: ഡോ. ശ്രീദേവ് രാജഗോപാലൻ വയലിൻ തിരുവനന്തപുരം സമ്പത്ത്, മൃദംഗം പത്രി സതീഷ് കുമാർ ഘടം വാഴപ്പള്ളി കൃഷ്ണകുമാർ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page