ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട : എൽഡിഎഫ് സ്ഥാനാർഥി ഡോ ആർ ബിന്ദു വോട്ടർമാരെ നേരിൽകണ്ട് വോട്ട് അഭ്യർത്ഥിക്കുന്നതിനായി ശനിയാഴ്ച സ്ഥാനാർത്ഥിപര്യടനം രാവിലെ ഇരിക്കാലക്കുട മാർക്കറ്റിൽ നിന്ന് ആരംഭിച്ചു, കനാൽ ബേസ്, കനാൽ പാലം, ഠാണാ, മടത്തിക്കര സെന്റർ, ഗാന്ധിഗ്രാം ഗ്രൗണ്ട്, എന്നിവിടങ്ങളിൽ സ്വീകരണ യോഗങ്ങളിൽ പങ്കെടുത്ത്, തളിയിക്കോണം സ്റ്റേഡിയം, ചെമ്മണ്ട, പാറപ്പുറം അംഗൻവാടി, കണ്ടാരന്തറ വി വൺ നഗറിൽ പര്യടനം സമാപിച്ചു.
സിപിഐ ദേശീയ കൗൺസിൽ അംഗം രാജാജി മാത്യു തോമസ് വാഹന പ്രചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലും കാറളം ഗ്രാമപഞ്ചായത്തിലുമായി 38 കേന്ദ്രങ്ങളിൽ കാത്തു നിന്നവർ ഡോ ആർ ബിന്ദുവിന് ആവേശകരമായ സ്വീകരണങ്ങൾ നൽകി.
മുഴുവൻ സ്വീകരണ കേന്ദ്രങ്ങളിലും കടുത്ത ചൂടിനെ വകവയ്ക്കാതെയാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള ജനങ്ങൾ സ്വീകരണത്തിനായി എത്തിയത്. മുഴുവൻ കേന്ദ്രങ്ങളിലും കാത്തുനിന്നവരോട് സംസാരിച്ചാണ് ഇടത് സ്ഥാനാർത്ഥി അടുത്ത സ്വീകരണ കേന്ദ്രങ്ങളിലേക്ക് പോകുന്നത്.
ഞായറാഴ്ചയിലെ സ്ഥാനാർത്ഥിപര്യടനം കാട്ടൂർ കാറളം പഞ്ചായത്തുകളിലായി വിവിധ കേന്ദ്രങ്ങളിൽ ആയിരിക്കും. മാവും വളവ്, തേക്കും മൂല, കാട്ടൂർ ഹൈസ്കൂൾ, കാട്ടൂർ ബസാർ എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച്, കാറളം സെന്റർ, പുല്ലത്തറ, ചെമ്മണ്ട റോഡ്, കിഴുത്താണി ആൽ പരിസരത്ത് സമാപിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

