എൽ ഡി എഫ് വികസന മുന്നേറ്റ ജാഥ 27 ന് തുടങ്ങും

ഇരിങ്ങാലക്കുട : മന്ത്രി ആർ ബിന്ദു നയിക്കുന്ന എൽ ഡി എഫ് ഇരിങ്ങാലക്കുട മണ്ഡലം വികസന മുന്നേറ്റ ജാഥ 27 ന് തുടങ്ങും. വൈകിട്ട് അഞ്ചിന് മാപ്രാണം സെൻ്ററിൽ സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം എം എം വർഗീസ് ഉദ്ഘാടനം ചെയ്യും.

സംസ്ഥാനത്തെ എൽ ഡി എഫ് സർക്കാരും മണ്ഡലത്തിൽ മന്ത്രിയുടെ നേതൃത്വത്തിലും നടത്തിയ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിനാണ് ജാഥ. സി പി ഐ മണ്ഡലം സെക്രട്ടറി എൻ കെ ഉദയപ്രകാശ് വൈസ് ക്യാപ്റ്റനും, സി പി ഐ എം ജില്ലക്കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് മാനേജരുമായിരിക്കും. മാർച്ച് ഒന്നിന് ആളൂർ തിരുത്തിപറമ്പിലാണ് സമാപനം. സി പി ഐ ജില്ല സെക്രട്ടറി കെ ജി ശിവാനന്ദൻ ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive



You cannot copy content of this page