താണിശ്ശേരി : എൽഎഫ്എൽപി സ്കൂൾ താണിശ്ശേരിയിൽ പഠനത്തോടൊപ്പം കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യം വെച്ചുകൊണ്ട് ശിശുദിനത്തിൽ കെജി കിഡ്സ് ഫെസ്റ്റ് “ആരവം 2k24” സംഘടിപ്പിച്ചു. കഥ പറയൽ, സിംഗിൾ ഡാൻഡ്, ആക്ഷൻ സോങ്ങ്, ചാച്ചാജി സോങ്ങ് എന്നിവ നടത്തി.
സ്കൂൾ മാനേജർ ഫാ. വർഗീസ് കോന്തുരുത്തി കിഡ്സ് ഫെസ്റ്റ് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് അരുൺ ജോസഫ് , എം പി ടി എ പ്രസിഡൻറ് ഡയാന ഡെൻസൻ , ഹെഡ്മിസ്ട്രസ് വിമി വിൻസൻറ്, കെ.ജി അധ്യാപകരായ ഡിനി ഡേവിസ്, ജീന സേവിസ്,വിനീത വിനോദ് എന്നിവർ സംസാരിച്ചു. ബി.ആർ.സി കോഡിനേറ്റർ രമ്യ , സന്ന , ഡോളി എന്നിവരും യോഗത്തിൽ സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com