മാപ്രാണം : ഹോളി ക്രോസ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 24 മുതൽ 21 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ജീവിതോത്സവത്തിന് ആരംഭം കുറിച്ചു. വിവിധ ചലഞ്ചുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കൗമാരക്കാരിലെ ലഹരി ഉപയോഗം, ആത്മഹത്യാ പ്രവണത, തുടങ്ങിയ വിപത്തുകൾക്ക് എതിരെ കേരള സർക്കാരും എൻ.എസ്.എസ് ഉം ഒന്നിച്ച് ചേർന്ന് കേരളത്തിലെ എല്ലാ സ്കൂളിലെയും മുഴുവൻ വിദ്യാർഥികളയും ഒരുമിച്ചു ചേർത്തു തുടക്കം കുറിച്ച പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാജോണി മേനച്ചേരി നിർവഹിച്ചു.
പി.ടി.എ പ്രസിഡണ്ട് ജോഷി കൂനൻ, പ്രിൻസിപ്പൽ ബാബു, വിദ്യാർത്ഥികളും അധ്യാപകരും പി.ടി.എ പ്രതിനിധികളും അനദ്ധ്യാപകരും ഒന്നിച്ചു ചേർന്ന് മനുഷ്യവലയം തീർത്ത് പ്രതിജ്ഞയെടുത്ത് ജീവിതോത്സവത്തിനായി കാഹളം മുഴക്കി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

