ഭഗവാൻ ശ്രീ സത്യസായിബാബയുടെ 100-ാം ജയന്തി ആഘോഷം – മെഗാ സോപാന സംഗീത അർച്ചനയും ശ്രീ സത്യസായി സംഗീത ആരാധനയും ശനിയാഴ്ച ഗായത്രി ഹാളിൽ

ഇരിങ്ങാലക്കുട : ശ്രീ സത്യസായി സേവാ സമിതിയുടെ നേതൃത്വത്തിൽ ഭഗവാൻ ശ്രീ സത്യസായിബാബയുടെ 100-ാം ജയന്തി ആഘോഷത്തിൻ്റെ ഭാഗമായി നവംബർ 22 ശനിയാഴ്ച വൈകിട്ട് 5 മണി മുതൽ ഇരിങ്ങാലക്കുട ഗായത്രി ഹാളിൽ വച്ച് 51 ൽപ്പരം കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് പ്രശസ്ത സോപാന സംഗീത വാദ്യകലാകാരനായ കാവിൽ ഉണ്ണികൃഷ്ണ വാര്യരുടെ നേതൃത്വത്തിൽ സോപാന സംഗീത അർച്ചന നടത്തുന്നു. തഥവസരത്തിൽ കാവിൽ ഉണ്ണികൃഷ്ണവാര്യരെ ഇരിങ്ങാലക്കുട ശ്രീ സത്യസായി സേവാസമിതി “സംഗീത കലാനിധി” പുരസ്ക്കാരം നൽകി ആദരിക്കുന്നു.

ഇരിങ്ങാലക്കുടയുടെ ചരിത്രത്തിൽ ആദ്യമായി ഇത്രയും അധികം കലാകാരന്മാരെ ഒന്നിച്ച് അണിനിരത്തുന്ന ഈ പരിപാടിയിൽ ഉണ്ണികൃഷ്ണവാര്യർക്കൊപ്പം പല പ്രമുഖരായ വ്യക്തിത്വങ്ങളും അണിനിരക്കുന്നു.

കൊടുങ്ങല്ലൂർ ക്ഷേത്രം മേൽശാന്തി ധർമ്മൻ അടികൾ, കഥകളി ആചാര്യൻ കലാനിലയം രാഘവൻ ആശാൻ, കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി ആശാൻ, ഇരിങ്ങാലക്കുടയിലെ കലാ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വം പി നന്ദകുമാർ എന്നിവരുടെ സാന്നിദ്ധ്യംഉണ്ടാകുമെന്നു സംഘാടകർ അറിയിച്ചു.

ആശാൻ കാവിൽ ഉണ്ണികൃഷ്ണ വാരിയർ വീരശൃംഖല ജേതാവ്. ക്ഷേത്രവാദ്യകലകളിൽ അറിയപ്പെടുന്ന വ്യക്തിത്വം. സോപാനസംഗീതരംഗത്ത് പാരമ്പര്യ ബാണിയുടെ വക്താവ്. സോപാനസംഗീതരംഗത്തെ പ്രമുഖരടക്കം ധാരാളം ശിഷ്യ സമ്പത്ത്. ആശാൻ്റെ കൂടെ സഹായികളായി ചേരുന്നവർ –

1. രവിപുരം ജയൻ വാരിയർ (ക്ഷേത്രവാദ്യകലകളിൽ വൈദഗ്ദ്യം, സോപാന ഗുരുകുലം 2024 സുവർണ്ണ മുദ്ര ജേതാവ്)

2. എടനാട് ഗിരീഷ് മാരാർ (ക്ഷേത്രവാദ്യകലകളിൽ പ്രാമുഖ്യം. സോപാന ഗുരുകുലം 2025 സുവർണ്ണ മുദ്ര ജേതാവ്)

കൂടാതെ ജയനും , ഗിരീഷും കാവിൽ ഉണ്ണികൃഷ്ണവാരിയർ ആശാൻ്റെ പൊതുപരിപാടികളിലെ സന്തത സഹചാരികൾ കൂടിയാണ്.

3. ശ്രീരാം ശൃംഗപുരം (പ്രമുഖ ശിഷ്യരിൽ ഒരാൾ, ഇടയ്ക്ക ക്ലാസ്സുകളിൽ ആശാൻ്റെ സഹായി)

4. ഹരിശങ്കർ ( ആശാൻ്റെ മകനും വളർന്നു വരുന്ന യുവ കലാകാരനും )

സത്യസായി സേവാസമിതി കൺവീനർ ഇ രമേശൻ , സർവ്വീസ് ഇൻചാർജ് ടോയ് പ്രഭാകരൻ എന്നിവരുടെ സാന്നിദ്ധ്യവും ഉണ്ടാകും .

സോപാന സംഗീതാർച്ചനക്ക് ശേഷം 6 മണി മുതൽ മാസ്റ്റർ നവരംഗ്സായിയുടെ ശ്രീ സത്യസായി സംഗീത ആരാധന. മാസ്റ്റർ നവരംഗ്സായി, 16 വയസ്സ്, പെരുമ്പാവൂർ സ്വദേശി ( 11th Grade Student Gems Modern Academy Kochi ) 5 വയസ്സ് മുതൽ ആചാര്യ മോഹൻകുമാർ സാറിൻ്റെ കീഴിൽ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിക്കുന്നു. കൂടാതെ പറവൂർ ഷാജി മാസ്റ്ററിൻ്റെ കീഴിൽ കർണ്ണാടക സംഗീതവും ശ്രീമതി രാധിക സേതുമാധവൻ്റെ കീഴിൽ പാശ്ചാത്യസംഗീതവും അഭ്യസിച്ചിട്ടുണ്ട്. നിരവധി ഇൻ്റർ സ്ക്കൂൾ കോമ്പറ്റീഷനുകളിൽ ജേതാവായിട്ടുണ്ട്. നവരംഗ്സായി ശ്രീ സത്യസായി സ്റ്റേറ്റ് ഭജൻ ടീം അംഗമാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page