മൊബൈൽ ടവറിലെ കേബിളുകൾ മോഷ്ടിച്ച ബംഗാൾ സ്വദേശികളെ പിടികൂടി

നാരായണമംഗലംത്ത് സ്ഥാപിച്ചട്ടുള്ള ഇൻറസ് ടവേഴ്സ് കമ്പനിയുടെ മൊബൈൽ ടവറിലെ കേബിളുകൾ കഴിഞ്ഞ ദിവസം മോഷണം നടത്തിയ കേസ്സിൽ പ്രതികളായ വെസ്റ്റ് ബംഗാൾ സ്വദേശികളായ റാഷിദ് മൊണ്ടൽ, മുഹമ്മദ് ഷൈദ് എന്നിവരെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.

ജനുവരി 17 നാണു കേബിളുകൾ മോഷണം പോയതിന് ശേഷം സമീപ പ്രദേശങ്ങളിലെ സി സി ടിവികൾ കൾ നോക്കിയും, സമീപവാസികളോട് ചോദിച്ചും അന്വേഷണം നടത്തിയതിനെ തുടർന്നാണ് ബംഗാൾ സ്വദേശികളായ ഇവരെ കളവിന് ഉപയോഗിച്ച പെട്ടി ഓട്ടോറിക്ഷ സഹിതം പിടികൂടാൻ സാധിച്ചത്.

പ്രതികൾ സമാന സ്വഭാവമുള്ള കളവുകൾ മറ്റ് സ്ഥലങ്ങളിൽ നടത്തിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി ഇവരെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്തുന്നതാണ്. പ്രതികളെ പിടികൂടിയത് കൊടുങ്ങല്ലൂർ ISHO അരുൺ ബി കെ, സബ്ബ് ഇൻസ്പെക്ടർ സാലിം, GSI ബാബു, പോലീസ് ഉദ്യോഗസ്ഥരായ ഗോപേഷ്, ഷിജിൻ നാഥ്, ഷെമീർ, വിഷ്ണു എന്നീ ഉദ്യോഗസ്ഥരടങ്ങുന്ന അന്വേഷണ സംഘമാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page