സിസ്‌റ്റം ശരിയല്ല സാർ… നഗരസഭയുടെ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റ് ഒടിഞ്ഞു രണ്ടായി നഗരമധ്യത്തിൽ തൂങ്ങിനിൽക്കാൻ തുടങ്ങിയിട്ട് ഒരാഴ്ച പിന്നിടുന്നു

ഇരിങ്ങാലക്കുട : നഗരസഭയുടെ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റ് ഒടിഞ്ഞു രണ്ടായി പിളർന്നു തൂങ്ങിനിൽക്കാൻ തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടു. ഏറെ തിരക്കുള്ള കൂടൽമാണിക്യം റോഡിൽ അക്കര ടെക്സ്റ്റിൽസ് പാർക്കിങ്ങിന് മുന്നിലാണ് അപകടാവസ്ഥയിൽ റോഡിലോട്ട് തള്ളി പോസ്റ്റ് നിൽക്കുന്നത്.

വേറെ വിരോധാഭാസം എന്തെന്ന് വെച്ചാൽ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റ് റോഡരികിലല്ല, റോഡിൽ തന്നെയാണൂ സ്ഥിതിചെയ്യുന്നു എന്നുള്ളതാണ്. ഇരിങ്ങാലക്കുട നഗരസഭയുടെ ഡ്രൈനേജ് കം ഫുട്പാത്ത് പദ്ധതി വർഷങ്ങൾക്കു മുൻപ് നടപ്പിലാക്കിയപ്പോൾ ബസ്റ്റാൻഡ് – കൂടൽമാണിക്യം റോഡിലെ ഏറിയ പങ്ക് സ്ട്രീറ്റ് ലൈറ്റ് പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചിരുന്നില്ല, ഇതുമൂലം ഇവ റോഡിൽ തന്നെയാണ് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. പല വാഹനങ്ങളും ഇതിൽ തട്ടി അപകടം പതിവാണ്.

രാത്രി ഏതോ ഒരു വാഹനം ഇതിൽ ഇടിച്ചാണ് പോസ്റ്റ് രണ്ടായി ഒടിഞ്ഞു തൂങ്ങിയത്. സമീപത്തെ വ്യാപാരികൾ പോലീസിൽ അറിയിക്കുകയും അവർ വന്ന് അന്ന് കെട്ടിവെച്ച അവസ്ഥയിലാണ് പോസ്റ്റ് ഇപ്പോഴും നിൽക്കുന്നത്. വൈദ്യുതി വകുപ്പ് ജീവനക്കാർ വന്ന് ഇലക്ട്രിക് വയർ മാറ്റുകയും കണക്ഷൻ വിച്ഛേദിക്കുകയും ചെയ്തു.

ഒരു മാസം നീണ്ടുനിൽക്കുന്ന നാലമ്പല തീർത്ഥാടനക്കാലമായതിനാൽ ഈ വഴിയിൽ രാത്രിയും പകലും വാഹനത്തിരക്കാണ്. ഇതിനിടയിലാണ് വഴിമുടക്കിയായി സ്ട്രീറ്റ് ലൈറ്റ് പോസ്റ്റ് ഒടിഞ്ഞു തൂങ്ങി നിൽക്കുന്നത് .

പോസ്റ്റ് നഗരസഭയുടെ ആയതിനാൽ അത് മാറ്റേണ്ട ചുമതല നഗരസഭയ്ക്ക് ആണ് . വാർഡ് കൗൺസിലർ ഉൾപ്പെടെയുള്ളവരെ അറിയിച്ചെങ്കിലും ഇതുവരെ നടപടി ആയിട്ടില്ല. പോസ്റ്റിന്റെ ഒരു ഭാഗം ഇപ്പോളും റോഡിലോട്ട് തള്ളി നിൽക്കുകയാണ്. ഈ അനാസ്ഥ അപകടം ക്ഷണിച്ചു വരുത്തും എന്നതിൽ സംശയമില്ല. എന്ന് ശരിയാകും നമ്മുടെ നാട്ടിലെ “സിസ്റ്റം”

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page