മുരിയാട് : മുരിയാട് ഗ്രാമപഞ്ചായത്ത് മൂന്നാം നൂറു ദിന പരിപാടിയുടെ ഉദ്‌ഘാടനവും പഞ്ചായത്തിലെ ഹരിതവിദ്യാലയ പ്രഖ്യാപനവും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു നിർവ്വഹിച്ചു. മുരിയാട് ഗ്രാമപഞ്ചായത്ത് 2.25 കോടി രൂപ ചെലവഴിച്ചാണ് മൂന്നാം നൂറുദിന പരിപാടികൾ പൂർത്തീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജോസ് .ജെ.ചിറ്റിലപ്പള്ളി അധ്യക്ഷത വഹിച്ചു.
പട്ടിക ജാതി,ജനറൽ വിഭാഗങ്ങളുടെ 25 ലൈഫ് ഭവനങ്ങളുടെ താക്കോൽദാനം, പട്ടിക ജാതി, ജനറൽ വിഭാഗങ്ങളുടെ വീട് വാസയോഗ്യമാക്കൽ, വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ് വിതരണം, അംഗനവാടികൾക്കുള്ള രണ്ടാം ഘട്ട അടുക്കള സാമഗ്രികളുടെ വിതരണം, ജാതി സബ്‌സിഡി, പശു വളർത്തൽ സബ്‌സിഡി, ക്ഷീര കർഷകരുടെ പാൽ സബ്‌സിഡി എന്നിവയുടെ വിതരണവും പഞ്ചായത്തിലെ മുഴുവൻ വിദ്യാലങ്ങളുടെയും ഹരിത വിദ്യാലയ പ്രഖ്യാപനവുമാണ് നടന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com