ഇരിങ്ങാലക്കുട : ഇ.ബി സിഗ്നേച്ചർ ഏപ്രിൽ 11ന് ശനിയാഴ്ച വൈകിട്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ അവതരിപ്പിക്കുന്ന നന്ദഗോവിന്ദം ഭജൻസ് ലൈവിന്റെ സ്വാഗതസംഘം ഓഫീസ് ഇരിങ്ങാലക്കുട മുനിസിപ്പൽ ഓഫീസ് റോഡിൽ സ്മാർട്ട് ഡ്രൈ ക്ലീനേഴ്സിന്റെ എതിർവശത്ത് ആരംഭിച്ചു.
സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. നഗരസഭ ചെയർമാൻ എം.പി ജാക്സൺ അധ്യക്ഷത വഹിച്ചു. ഇ.ബി സിഗ്നേച്ചർ ലോഗോ പ്രകാശനം മുൻ ഗവ. ചീഫ് വിപ് അഡ്വ. തോമസ് ഉണ്ണിയാടൻ നിർവഹിച്ചു.
നന്ദഗോവിന്ദം ഭജൻസ് ലൈവിന്റെ ടിക്കറ്റ് വിതരണ ഉദ്ഘാടനം ഐ.സി.എൽ ഫിൻകോർപ് സി.എം.ഡി അഡ്വ. കെ.ജി അനിൽകുമാർ നിർവഹിച്ചു. പ്രചരണ വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. പ്രോഗ്രാം ഡയറക്ടർ ഇടവേള ബാബു സ്വാഗതവും, സി.ഇ.ഒ ഇസ മുല്ലാലി നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

