ഇരിങ്ങാലക്കുട : ദേശീയ ആയുർവേദ ദിനത്തിന്റെ പ്രാധാന്യത്തെ പൊതുജന സമക്ഷം അറിയിക്കുന്നതിനായി ദേശീയ ആയുർവേദ ദിന സ്മരണിക 2025 ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഇരിങ്ങാലക്കുട ഏരിയയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 23 തീയതി ഇരിങ്ങാലക്കുട എം എൽ. എ. യും ബഹുമാനപ്പെട്ട ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോക്ടർ ആർ ബിന്ദു പ്രകാശനം ചെയ്തു.
ആയുർവേദം മനുഷ്യനും പ്രകൃതി ക്കും എന്നതാണ് ഈ വർഷത്തെ ആയുർവേദ ദിന സന്ദേശം. ദേശീയ ആയുർവേദ ദിനത്തിന്റെ പ്രാധാന്യവും ആയുർവേദ ശാസ്ത്രത്തിന്റെ പ്രാധാന്യവും ദിനചര്യകൾ വൃക്ഷ ആയുർവേദം മൃഗ ആയുർവേദം എന്നീ വിഷയങ്ങളും ഉൾപ്പെടുത്തി യുള്ള താണ് സ്മരണിക.
ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ ഡോ. കേസരി, ഡോ. രവി മൂസ്സ് ഡോ. ആര്യ മൂസ്സ് എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

