സെൻ്റ് ജോസഫ്സ് കോളജിൽ ഫിസിക്സ് വിഭാഗം ദേശീയ സെമിനാർ

ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്സ് കോളേജിലെ ഫിസിക്സ് വിഭാഗം ‘സൂപ്പർ കപ്പാസിറ്റർസ്’ എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. തിരുവനന്തപുരം സി.എസ്.ഐ.ആർ – എൻ.ഐ. ഐ. എസ്. ടി യിലെ സെൻ്റർ ഫോർ സസ്റ്റേനബിൾ എനർജി ടെക്നോളജീസ് പ്രിൻസിപ്പൽ സയൻ്റിസ്റ്റായ ഡോ. രാഖി ആർ. ബിയാണ് ക്ലാസ്സ് നയിച്ചത്. കോളേജ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ ബ്ലെസി ചടങ്ങിനു അധ്യക്ഷത വഹിച്ചു.

സൂപ്പർ കപ്പാസിറ്ററുകൾ എന്തെന്നും വരുംകാലത്ത് ശാസ്ത്ര ലോകത്തെ അവ എങ്ങനെ മാറ്റിമറിക്കുമെന്ന് സെമിനാറിൽ ചർച്ച ചെയ്തു. അതോടൊപ്പം കാർബൺ നാനോ ട്യൂബുകളുടെ സാധ്യതയെക്കുറിച്ചും സംസാരിക്കുകയുണ്ടായി.

തുടർന്ന് ഫിസ്ക്സ് വിഭാഗം അസോസിയേഷൻ ‘സ്പെക്ട്ര 2K25’ ഉദ്ഘാടനം ഡോ. രാഖി ആർ. ബി നിർവഹിച്ചു. ചടങ്ങിൽ വകുപ്പ് മേധാവി മധു സി.എ , വിദ്യാർത്ഥി പ്രതിനിധി മിസ്സ്. ആൻമരിയ കെ ജീൻ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളോടെ ചടങ്ങ് സമാപിച്ചു.

Physics Department of St. Joseph's College organized a national seminar on the topic of 'Supercapacitors'

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page