ഇരിങ്ങാലക്കുട : കേരളത്തിന്റെ വികസന മുന്നേറ്റങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുക, ഭാവി പ്രവർത്തന രൂപരേഖ തയാറാക്കുക എന്നതാണ് നവകേരള സദസ്സിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. നവകേരള സദസ്സിന്റെ കാറളം ഗ്രാമപഞ്ചായത്ത് സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് കാറളം കമ്മ്യൂണിറ്റി ഹാളിൽ നന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് അധ്യക്ഷത വഹിച്ചു.
നവകേരള സദസ്സിന്റെ ഭാഗമായി വിപുലമായ സജ്ജീകരങ്ങളാണ് ക്രമീകരിക്കുന്നതെന്നും, 5000 പേർക്ക് ഇരിക്കാൻ പറ്റുന്ന പന്തൽ ആണ് ഒരുക്കുന്നതെന്നും നവകേരള സദസ്സിന്റെ മണ്ഡലം കൺവീനർ ഇരിങ്ങാലക്കുട ആർഡിഒ എം കെ ഷാജി പറഞ്ഞു. ജനങ്ങളുടെ പരാതി സ്വീകരിക്കുന്നതിനായി പ്രത്യേക സെല്ലുകൾ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്ന നവകേരള സദസ്സ് ഡിസംബര്‍ 6 ന് ഇരിങ്ങാലക്കുട നഗരസഭ മൈതാനത്ത് വെച്ചു നടത്തും.
സംഘാടക സമിതി രൂപീകരണ യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി ഡെയ്സി, വൈസ് പ്രസിഡന്റ് സുനിൽ മാലന്തറ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അമ്പിളി റെനിൻ, ആരോഗ്യ-വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക സുബാഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി നന്ദകുമാർ, മുൻ പ്രസിഡന്റുമാരായ പി വി ഹരിദാസ്, ഉണ്ണികൃഷ്ണൻ, ദിവാകരൻ, കെ സ് ബാബു, ഷീജ സന്തോഷ്, ഓമന എൻ കെ , മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയപ്രകാശ് , കർഷക സംഘം പ്രസിഡന്റ് ഷൈജു കെ കെ, ബ്ലോക്ക് മെമ്പർ മോഹൻ എന്നിവർ പങ്കെടുത്തു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com