എൻ.ഡി.എ. ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയോത്സവം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേന്ദ്രത്തിൽ മൂന്നാമതും നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ. സഖ്യം അധികാരത്തിലേറുന്നതിലും തൃശൂർ ലോക്സഭാമണ്ഡലത്തിൽ എൻ.ഡി.എ. സ്ഥാനാർഥി സുരേഷ് ഗോപിയുടെ മിന്നും വിജയത്തിലും ആഹ്ളാദം പ്രകടിപ്പിച്ച് എൻ.ഡി.എ. ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നഗരത്തിൽ വിജയോത്സവം നടത്തി.

ഞായറാഴ്ച വൈകിട്ട് കാവടിയുടെയും ബാൻഡ് വാദ്യങ്ങളുടെയും അകമ്പടിയോടെ നടന്ന വിജയോത്സവത്തിൽ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. കൂടൽമാണിക്യം കിഴക്കേനടയിൽ നിന്നാരംഭിച്ച പ്രകടനം ഠാണ- ചന്തക്കുന്ന് വഴി ബസ് സ്റ്റാൻഡ്പരി സരത്ത് സമാപിച്ചു.

കൃപേഷ് ചെമ്മണ്ട, സി.എ സ്. സുബീഷ്, കെ.സി. വേണു, സന്തോഷ് ചെറാക്കുളം, കവിതാ ബിജു, ലോചനൻ അമ്പാട്ട്, എ.ആർ. ജയചന്ദ്രൻ, പി.കെ. പ്രസന്നൻ, കെ.എസ്. നന്ദനൻ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page