കല്ലേറ്റുംകര : മധുര ഗുരുവായൂർ എക്സ്പ്രസ്സിനും വിശാഖപട്ടണം കൊല്ലം എക്സ്പ്രസ്സിനും ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പ് അനുവദിക്കുവാനും സ്റ്റേഷൻ നവീകരണത്തിനും വേണ്ടി മുൻകൈയെടുത്ത കേന്ദ്രമന്ത്രിയും എംപി യുമായ സുരേഷ് ഗോപിക്ക് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി നന്ദി അർപ്പിക്കുന്നതായി ഭാരവാഹികളായ വർഗീസ് പന്തലുകാരൻ, അഡ്വ കെ എഫ് ജോസ്, സോമൻ ശാരദാലയം എന്നിവർ അറിയിച്ചു.
മലബാർ എക്സ്പ്രസ്, പൂന എക്സ്പ്രസ്സ്, ഏറനാട് എക്സ്പ്രസ്, അതിഥി തൊഴിലാളികൾക്ക് ഉപകരിക്കുന്ന ബൊക്കാറോ എക്സ്പ്രസ് എന്നീ ട്രെയിനുകൾക്ക് അടിയന്തരമായി സ്റ്റോപ്പ് ലഭിക്കുവാൻ നടപടിയെടുക്കണമെന്ന് വികസന സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതിയുടെ സുപ്രധാന യോഗം മാർച്ച് 14 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് കല്ലേറ്റുംകര മുഗൾ ക്ലബ്ബിൽ ചേരുമെന്നും ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

