ഇരിങ്ങാലക്കുട : നഗരസഭാ ഞാറ്റുവേല മഹോത്സവത്തിനോട് അനുബന്ധിച്ച് സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ഓഫ് സ്റ്റേജ് മത്സരങ്ങൾ ഇരിങ്ങാലക്കുട ഗേൾസ് ഹൈസ്കൂളിൽ നടന്നു. മത്സരങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു.
കവിതാരചന കഥാരചന ഉപന്യാസം ക്വിസ് മത്സരം പെയിന്റിങ് പെൻസിൽ ഡ്രോയിങ് എന്നിവയാണ് സംഘടിപ്പിച്ചത്. 400 ഓളം വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു. വ്യത്യസ്തങ്ങളായ നിരവധി പരിപാടികളുമായി ജൂൺ 27 മുതൽ ജൂലൈ 6 വരെയാണ് അയ്യങ്കാവ് മൈതാനത്ത് ഞാറ്റുവേല മഹോത്സവം നടത്തപ്പെടുന്നത്.
നഗരസഭ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഫെനി എബിൻ വെള്ളാനിക്കാരൻ, ജയ്സൺ പാറേക്കാടൻ, മുൻ നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ, കൗൺസിലർ മിനി സണ്ണി നെടുമ്പാക്കാരൻ, കൃഷി ഓഫീസർമാരായ അഖിൽ, ഉണ്ണി, മത്സരങ്ങളുടെ പ്രോഗ്രാം കോഡിനേറ്റർ അരുൺ ഗാന്ധിഗ്രാം എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

