ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഏപ്രിൽ 12 തിയ്യതി ശനിയാഴ്ച റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടക്കുന്ന പ്രതിഷേധ സർവ്വകക്ഷി സംഗമത്തിന് മുന്നോടിയായി പ്രചരണാർത്ഥം ഇരിങ്ങാലക്കുട ആൽത്തറയിൽ ഇന്ന് വാദ്യമേളങ്ങളോടെ വിളംബര യോഗം നടത്തി.
പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഷാജു ജോസഫ് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂർ ജില്ലാ സെക്രട്ടറി എബിൻ വെള്ളാനിക്കാരൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ കൺവീനർ വിപിൻ പാറമേക്കാട്ടിൽ, ഭാരവാഹികളായ സുഭാഷ് പി സി, ജോഷ്വാ ജോസ്, ടോണി റാഫി തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive