ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന് മുന്നിൽ ജനകീയ പ്രതിഷേധ സമര സദസ്സ് സംഘടിപ്പിച്ചു

കല്ലേറ്റുംകര : കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസന സമിതിയുടെയും കല്ലേറ്റുംകര വികസന സമിതിയുടെയും സംയുക്ത നേതൃത്വത്തിൽ ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനു മുന്നിൽ ജനകീയ പ്രതിഷേധ സമര സദസ്സ് സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ കെ കെ പോളി ഉദ്‌ഘാടനം നിർവഹിച്ചു.

മുഖ്യ സംഘാടകൻ വർഗ്ഗീസ് തൊടുപറമ്പിൽ സമര പ്രമേയം അവതരിപ്പിച്ചു. യോഗം അംഗീകരിച്ച പ്രമേയം നിയമസഭാംഗമായ സംസ്ഥാന മന്ത്രി പ്രൊഫ. ആർ.ബിന്ദു, ലോക്സഭാംഗമായ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, തിരുവനന്തപുരം ഡിവിഷണൽ റയിൽവേ മാനേജർ, ആളൂർ ഗ്രാമപഞ്ചായത്ത് അധ്യക്ഷൻ എന്നിവർക്ക് അയച്ചു നൽകി.

വർഗ്ഗീസ് പന്തലൂക്കാരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ എഫ് ജോസ് സ്വാഗതവും ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ നന്ദിയും പറഞ്ഞു. അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, ഡേവിസ് തുളവത്ത്, ജോസ് പി എൽ, കെ കെ ബാബു, കെ വി സുരേഷ് കൈതയിൽ, കെ കെ റോബി, ജോസ് കുഴിവേലി, കുമാരൻ കൊട്ടാരത്തിൽ, ഡേവിസ് കണ്ണംകുന്നി, തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page