പടിയൂർ : മാലിന്യ മുക്ത നവകേരള സൃഷ്ടിയുടെ ഭാഗമായി പടിയൂർ ഗ്രാമപഞ്ചായത്തിലെ പൊതു നിരത്തുകളിൽ നിന്നും ജനകീയ ക്യാമ്പയിൻ വഴി പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലേയും സന്നദ്ധ പ്രവർത്തകരുടെ നേതൃത്വത്തിൽ ക്ലസ്റ്ററുകൾ തിരിച്ച് മാലിന്യ മുക്തമാക്കി. പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി രതീഷ് കാക്കാത്തുരുത്തി പാലത്തിന് സമീപത്ത് നിർവ്വഹിച്ചു.
മാലിന്യ മുക്ത നവകേരളത്തിൻ്റെ ഭാഗമായി വിവിധങ്ങളായ ക്യാംപെയിനുകളാണ് പടിയൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച് വരുന്നത്. പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ബോട്ടിലുകൾ കഴിഞ്ഞ ദിവസങ്ങളിൽ സ്ഥാപിച്ചിരുന്നു. പഞ്ചായത്തിലെ വിവിധ ഓഫീസുകൾ, സ്കൂളുകൾ, അംഗനവാടികൾ എന്നിവ ഹരിത ഓഫീസായിട്ടുള്ള പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയിരുന്നു. 2025 മാർച്ച് 31ന് മുൻപ് സമ്പൂർണ മാലിന്യമുക്ത ഗ്രാമമാക്കി മാറ്റുന്നതിനായി എല്ലാ നല്ലവരായ നാട്ടുകാരുടേയും സഹകരണം ഉണ്ടാകണമെന്ന് ജനകീയ ക്യാംപെയിൻ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസിഡണ്ട് അഭ്യർത്ഥിച്ചു.
ഹരിതകർമ്മസേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ, സന്നദ്ധ സംഘടന പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ എന്നിവർ ക്യാംപെയിനിൽ പങ്കാളികളായി. വാർഡ് മെമ്പർമാർ വിവിധ മേഖലകളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com