ഇരിങ്ങാലക്കുട : കേരള സംഗീതനാടക അക്കാദമിയുടെ ഈ വർഷത്തെ ഗുരുപൂജ അവാർഡ് ലഭിച്ച പ്രസിദ്ധ കഥകളി കലാകാരനായ കലാനിലയം ഗോപിയെ പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അദ്ദേഹത്തിൻ്റെ വസതിയിൽ ചെന്ന് ആദരിച്ചു.
മേഖലാ പ്രസിഡൻ്റ് ഖാദർ പട്ടേപ്പാടം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുതിർന്ന പ്രവർത്തകൻ വി.എൻ. കൃഷ്ണൻകുട്ടി പൊന്നാട അണിയിച്ച് ആദരിച്ചു. ഡോ. കെ. രാജേന്ദ്രൻ, എ.എൻ. രാജൻ, ഡോ. സോണി ജോൺ, പി.ഗോപിനാഥ്, ഷെറിൻ അഹമ്മദ്, ടി.രവീന്ദ്രൻ, സുരേഷ്കുമാർ കെ.എൻ, സോണി അജിത്ത് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

