കാട്ടൂർ : കാട്ടൂർ കലാസദനം –സർഗ്ഗസംഗമം കമ്മിറ്റിയുടെ നേതൃത്വത്തിൽ തുടർച്ചയായി നടന്ന് വരുന്ന ദ്വൈവാര സാഹിത്യസംഗമത്തിൻ്റെ ഭാഗമായി രാമുകാര്യാട്ട് അനുസ്മരണ സദസ്സും പുസ്തക ചർച്ചയും സംഘടിപ്പിച്ചു. കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ നടന്ന അനുസ്മരണസദസ്സ് സാഹിത്യകാരൻ രാധാകൃഷ്ണൻ വെട്ടത്ത് ഉദ്ഘാടനം ചെയ്തു. കാട്ടൂർ രാമചന്ദ്രൻ അദ്ധ്യക്ഷനായി.
“ഗുരുവായൂർ കേശവനും വഴിമാറിയ വിശ്വാസിയും ” എന്ന കാവ്യസമാഹാരത്തിൻ്റെ ചർച്ച സാഹിത്യകാരൻ അഞ്ചത്ത് ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ചർച്ചയിൽ , സി .എഫ് . റോയ്, വി.ആർ. ലിഷോയ്, ചന്ദ്രൻ കാട്ടൂർ, നോമി കൃഷ്ണ, മഹേഷ് ഇരിങ്ങാലക്കുട, സുവിൻ കൈപ്പമംഗലം, സി.ആർ. ധർമ്മരാജൻ, ഇരിങ്ങാലക്കുട ബാബുരാജ്, ജോസ് മഞ്ഞില, പി.കെ. ജോർജ്ജ്, കെ.പി. രാജൻ, ആൻ്റെണി കൈതാരത്ത്, എൻ. എസ്സ്. രാജൻ,തുടങ്ങിയവർ പങ്കെടുത്തു. ഗ്രന്ഥകർത്താവ് കാട്ടൂർ രാമചന്ദ്രൻ മറുപടി പ്രസംഗം നടത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

