ഇരിങ്ങാലക്കുട : എസ്.എൻ.വൈ.എസ് 47-ാമത് അഖിലകേരള പ്രൊഫഷണൽ നാടകോത്സവം ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം വിശ്വനാഥപുരം ക്ഷേത്രാങ്കണത്തിൽ തുടക്കമായി. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നാടകോത്സവം ഉദ്ഘാടനം ചെയ്തു.
ജനുവരി 31 മുതൽ ഫെബ്രുവരി 6 വരെ SNBS ശ്രീവിശ്വനാഥപുരം ക്ഷേത്രാങ്കണത്തിൽ ആണ് നാടകോത്സവം നടക്കുക. ഉദ്ഘാടന സമ്മേളനം ക്ഷേത്രം മേൽശാന്തി മണിശാന്തിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. എസ് എൻ വൈ എസ് പ്രസിഡന്റ് പ്രസൂൺ പ്രവീൺ ചെറാക്കുളം സ്വാഗതം പറഞ്ഞ യോഗത്തിൽ എസ് എൻ ബി എസ് സമാജം സെക്രട്ടറി വിശ്വംഭരൻ മുക്കുളം അധ്യക്ഷത വഹിച്ചു. ഇരിഞ്ഞാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ജി ശങ്കരനാരായണൻ മുഖ്യാതിഥിയായിരുന്നു.
എസ്എൻഡിപി മുകുന്ദപുരം യൂണിയൻ പ്രസിഡന്റ് സിഡി സന്തോഷ് ചെറാക്കുളം, അനുഗ്രഹ പ്രഭാഷണം നടത്തി. എസ് എൻ ബി എസ് അമാജം ട്രഷറർ വേണു തോട്ടുങ്കൽ, എസ് എൻ ബി എസ് സമാജം വൈസ് പ്രസിഡന്റ് ഷിജിൻ തവരങ്ങാട്ടിൽ, എസ് എൻ വൈ എസ് ലൈബ്രറി കൺവീനർ അംഗം കൃഷ്ണദാസ് തയ്യിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
നാട്ടിലെ സിനിമ സീരിയൽ വിദ്യാഭ്യാസ കായികരംഗത്ത് മികവ് തെളിയിച്ച പ്രതിബകളെ എസ് എൻ വൈ എസ് ആദരിച്ചു. എസ് എൻ വൈ എസ് സെക്രട്ടറി അനീഷ് കെ യു, എസ് എൻ വൈ എസ് രക്ഷാധികാരി വിജു കൊറ്റിക്കൽ, ട്രഷറർ രാം, എസ് എൻ വൈ എസ് ലൈബ്രറി അംഗം അജയകുമാർ, എസ് എൻ വൈ എസ് കമ്മിറ്റി അംഗങ്ങൾ എസ് എൻ ബി എസ് സമാജം കമ്മിറ്റി അംഗങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
എസ് എൻ വൈ എസ് ജോയിൻ സെക്രട്ടറി വിഷ്ണു കുണ്ടിൽ നന്ദി പറഞ്ഞു. തുടർന്ന് തിരുവനന്തപുരം അജന്ത തീയറ്റർ ഗ്രൂപ്പിന്റെ വംശം എന്ന നാടകം അരങ്ങേറി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

