സ്വദേശി മിഷൻ കേന്ദ്ര കാര്യാലയം കല്ലേറ്റുംകരയിൽ പ്രവർത്തനം ആരംഭിച്ചു

കല്ലേറ്റുംകര : നമ്മുടെ മഹാ പാരമ്പര്യങ്ങളേയും പൈതൃകങ്ങളേയും വീണ്ടെടുക്കാനും വിസ്മൃതിയിലായ മഹദ് വ്യക്തികളേയും ചരിത്രങ്ങളേയും ലോകസമക്ഷം പുനരവതരിപ്പിക്കാനും വേണ്ടി കഴിഞ്ഞ അഞ്ചു വർഷമായി പ്രവർത്തിക്കുന്ന സ്വദേശി മിഷന്റെ കേന്ദ്രകാര്യാലയം വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വർ ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് കല്ലേറ്റുംകരയിൽ ഉദ്ഘാടനം ചെയ്തു.

സ്വശ്രയഭാരത സങ്കൽപം ഗ്രാമങ്ങളിൽ നിന്നാണ് ആരംഭിക്കേണ്ടത്  എന്നും അതിനുവേണ്ടി ജാതി-മത-രാഷ്ട്രീയ- വർണ്ണ – വർഗ്ഗ ഭേദങ്ങൾ ഇല്ലാതെ എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭാരതം ലോകത്തിനു സമ്മാനിച്ച വിശ്വപ്രസിദ്ധ ഗണിത-ജ്യോതിശാസ്ത്ര പ്രതിഭയായ സംഗമഗ്രാമ മാധവ ആചാര്യരെക്കുറിച്ചുള്ള പഠന- പ്രചരണങ്ങൾക്ക് കാര്യാലയത്തിൽ പ്രത്യേക വിഭാഗം പ്രവർത്തിക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച സ്വദേശി ജഗരണ മഞ്ച് സംസ്ഥാന സംയോജക് വർഗ്ഗീസ് തൊടുപറമ്പിൽ പറഞ്ഞു.

സ്വാമി രാമപ്രസദാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. വർഗ്ഗീസ് പന്തലൂക്കാരൻ,ആചാര്യ വിനയകൃഷ്ണ, , കെ എ ഫിറോസ് ഖാൻ, മാർട്ടിൻ പി പോൾ, കെ എഫ് ജോസ്, സോമൻ ശാരദാലയം, ആന്റോ പുന്നേലിപറമ്പിൽ, ഉണ്ണികൃഷ്ണൻ പുതുവീട്ടിൽ, ശശി ശാരദാലയം, ജോസ് പി എൽ, കുമാരൻ കൊട്ടാരത്തിൽ, ജോസ് കുഴിവേലി, കെ വി സുരേഷ് കൈതയിൽ, പോൾ കോട്ടപ്പടിക്കാരൻ, വിശ്വബ്രാഹ്മണ ആചാര്യ സമിതി അധ്യക്ഷൻ രാജേഷ് ആചാര്യ, ഹിമദാസ്, ജോസ് എന്നിവർ പ്രസംഗിച്ചു.

സ്വദേശി ജഗരണ മഞ്ച് തൃശൂർ ജില്ല സംയോജക് ഡോ.സണ്ണി ഫിലിപ്പ് സ്വാഗതവും രേഖ വരമുദ്ര നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page