ഇരിങ്ങാലക്കുട : കാത്തിരിപ്പ് കേന്ദ്രങ്ങളും മനുഷ്യർ കൂടുന്ന മറ്റിടങ്ങളും സർഗ്ഗാത്മക ഇടങ്ങളായി പരിവർത്തിപ്പിക്കണമെന്നും അവിടങ്ങളിൽ നുറുങ്ങ് വായനകൾക്കുള്ള പുസ്തകങ്ങളും സംഗീതാസ്വാദനത്തിനുള്ള സജ്ജീകരണങ്ങളും ഒരുക്കണമെന്നും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അഭിപ്രായപ്പെട്ടു.
‘ കാത്തിരിപ്പും ഒരു കവിതയാണ്’ എന്ന സന്ദേശമുയർത്തി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയുടെ മുമ്പിലെ ബസ്സ്റ്റോപ്പിൽ പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് സജ്ജീകരിച്ച പുസ്തക കോർണർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
യോഗത്തിൽ കെ.ജി.സുബ്രമണ്യൻ അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി കെ.എച്ച്.ഷെറിൻ അഹമ്മദ്, സംഗമസാഹിതി പ്രസിഡണ്ട് ജോസ് മഞ്ഞില, മുരളി നടക്കൽ എന്നിവർ സംസാരിച്ചു.പ്രശസ്ത കവി പി.എൻ.സുനിൽ ‘പ്രദർശന ശാല’ എന്ന കവിത ആലപിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

