ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ നടന്ന തൃശ്ശൂർ സെൻട്രൽ സഹോദയ സി.ബി.എസ്.ഇ അദ്ധ്യാപക കലോത്സവത്തിൽ 251 പോയിൻ്റുമായി ഡോ. രാജു ഡേവിസ് ഇൻ്റർനാഷണൽ സ്കൂൾ മാള ജേതാക്കളായി . 221 പോയിൻ്റുമായി ഹോളി ഗ്രേസ് അക്കാദമി മാള രണ്ടാം സ്ഥാനവും, 175 പോയിൻ്റുമായി ശാന്തിനികേതൻ പബ്ലിക് സ്കൂൾ , ഇരിങ്ങാലക്കുട മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സമാപന സമ്മേളത്തിൽ തൃശ്ശൂർ സെൻട്രൽ സഹോദയ പ്രസിഡണ്ട് ബിനു. കെ. രാജ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ തൃശ്ശൂർ സഹോദയ ചീഫ് പേട്രൺ ഡോ. രാജു ഡേവിസ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

സഹോദയ ജനറൽ സെക്രട്ടറി പി.എൻ. ഗോപകുമാർ, വിവിധ സി.ബി.എസ്.ഇ വിദ്യാലയങ്ങളിലെ സ്കൂൾ പ്രിൻസിപ്പൾമാരായ സുമീത സന്തോഷ് കുമാർ, മിൻ്റു മാത്യു, പി. എസ്. ഉഷ, ഡോ. പി.വി. ലിവിയ, ഇ.ടി.ലത, വിജിത ജിജേഷ്, എസ്.എൻ ഇ .എസ് ചെയർമാൻ പി.കെ. പ്രസന്നൻ, സെക്രട്ടറി സജിതൻ കുഞ്ഞിലിക്കാട്ടിൽ ,സ്കൂൾ അഡ്മിനിസ്ട്രേറ്റർ ടി.പി. ലീന, കലോത്സവ ഇൻ ചാർജ്ജ് സിന്ധു ശങ്കർ, ഹെഡ്മിസ്ട്രസ് സജിത അനിൽകുമാർ എന്നിവർ സന്നിഹിതരായിരുന്നു.
നാല്പതോളം വിദ്യാലയങ്ങളിൽ, നിന്നുള്ള അദ്ധ്യാപകരാണ് നാല് സ്റ്റേജുകളിലായി ഒരുക്കിയ ‘മത്സരങ്ങളിൽ പങ്കെടുത്തത്. പ്രശസ്ത കൂടിയാട്ട ചാക്യാർകൂത്ത് കലാകാരൻ ഡോ. അമ്മന്നൂർ രജനീഷ് ചാക്യാരാണ് കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

