ഇരിങ്ങാലക്കുട : തുമ്പൂർ അയ്യപ്പൻകാവ് കാവടി മഹോത്സവം ജനുവരി 6 മുതൽ 13 വരെ ആഘോഷിക്കുന്നു. കാഴ്ച ശിവേലുകളും കാവടി ആട്ടങ്ങളും കൊണ്ട് സമാനകളിലാത്ത ഒരു ഉത്സവ സംഗമത്തിനാണ് തുമ്പൂർ അയ്യപ്പൻകാവ് അണിഞ്ഞൊരുങ്ങിയിരിക്കുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജനുവരി ആറിന് വൈകിട്ട് 6:20 നും 6 48 നും മദ്ധ്യേ ക്ഷേത്രം തന്ത്രി ആഴകത്ത് പരമേശ്വരൻ തിരുമേനി കൊടിയേറ്റ കർമ്മം നിർവഹിക്കും.
മെഗാ ഭരതനാട്യം, ചാക്യാർകൂത്ത്, മെഗാ തിരുവാതിര ഫ്യൂഷൻ, സംഗീതാർച്ചന, പഴയന്നൂർ പടയോട്ടം, രാജീവ് രാവ് സ്മരണാഞ്ജലി, ഡ്രീം കേരള അവതരിപ്പിക്കുന്ന നാടകം അകത്തേക്ക് തുറന്നിട്ട് വാതിൽ, സോപാന സംഗീതം, ജോബി ജംഗ്ഷൻ മെഗാ ഷോ, ആനച്ചമയ പ്രദർശനം, കലാസന്ധ്യ, ബാലേ എന്നീ പരിപാടികൾ ഉത്സവത്തിന്റെ ഭാഗമായി നടക്കും.
ജനുവരി 12 തിങ്കളാഴ്ച മഹോത്സവ ദിനത്തിൽ ഏഴ് ഗജവീരന്മാർ അണിനിരക്കുന്ന കാഴ്ചശീവേലി, പത്മശ്രീ പെരുവനം കുട്ടന്മാരാൽ നയിക്കുന്ന പഞ്ചാരിമേളം എന്നിവ രാവിലെ എട്ടുമണി മുതൽ പത്തര വരെ ഉണ്ടായിരിക്കും.
11:30 മുതൽ 2 30 വരെ വിവിധ കരക്കാരുടെ കാവടി വരവും ആട്ടവും. നാലുമണി മുതൽ ഏഴ് ഗജവീരന്മാർ അണിനിരക്കുന്ന പകൽ പൂരം. പത്മശ്രീ പെരുവനം കുട്ടന്മാരാർ കലാമണ്ഡലം ശിവദാസ് തുടങ്ങി 75 ഓളം കലാകാരന്മാർ പങ്കെടുക്കുന്നു.
വൈകിട്ട് 5 30ന് കുടമാറ്റം, ഏഴുമണിക്ക് ദീപാരാധന 7 45 ന് തായമ്പക. രാത്രി എട്ടുമണിക്ക് ബാലേ.രാത്രി 10 30 മുതൽ 2 30 വരെ കാവടി വരവും ആട്ടവും. പതിമൂന്നാം തീയതി പുലർച്ചെ മൂന്നുമണിക്ക് ആറാട്ട് പുറപ്പാട്. 3 30 മുതൽ ആറാട്ട് എഴുന്നള്ളിപ്പ് തുടർന്ന് കൊടിയിറക്കൽ.
ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന് വാർത്ത സമ്മേളനത്തിൽ സെക്രട്ടറി എം ഡി രവി, പ്രസിഡന്റ് സി വി രഘു, ഖജാൻജി സി എ വാസൻ എന്നിവർ പങ്കെടുത്തു.
Thumboor Ayyappan Kavu Kavadi Abhishekam festival
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

