തിരുവുള്ളക്കാവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ ഒക്ടോബര് 1,2 തിയ്യതികളിലെ മഹാനവമി വിജയദശമിയോടനുബന്ധിച്ചുള്ള ട്രാഫിക് ക്രമീകരണവും പാർക്കിങ്ങും സംബന്ധിച്ച്
01-10-2025 വൈകീട്ട് 5.00 pm മുതൽ
• തൃശ്ശൂർ ഭാഗത്ത് നിന്നും ഇരിങ്ങാലക്കുടയിലേക്ക് പോകുന്ന വാഹനങ്ങൾ
1. പാലയ്ക്കലിൽ നിന്നു ഇടത്തോട്ട് തിരിഞ്ഞ് ആനക്കല്ല് വഴി പൂച്ചിന്നിപ്പാടത്ത് എത്തി നേരെ പോകാം.
2. പെരുമ്പിള്ളിശ്ശേരി ചേർപ്പ് കോനിക്കര വഴി ഊരകം എത്തി വലത്തോട്ട് തിരിഞ്ഞ് പോകാം.
• ഇരിങ്ങാലക്കുട, പുതുക്കാട് ഭാഗത്ത് നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ
1. പൂച്ചിന്നിപ്പാടത്ത് നിന്നും ആനക്കല്ല്-പാലയ്ക്കൽ വഴി തൃശ്ശൂർ ഭാഗത്തേക്ക് പോകാം.
2. ഊരകത്തു നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കോനിക്കര ചേർപ്പ് വഴി പൂച്ചിന്നിപ്പാടത്ത് എത്തി നേരെ പോകാം.
• തൃപ്രയാർ ഭാഗത്ത് നിന്നും തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചേർപ്പിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പുത്തറയ്ക്കൽ വഴി അമ്മാടം വഴി പാലയ്ക്കൽ എത്തി തൃശ്ശൂർ ഭാഗത്തേക്ക് പോകാം.
• തൃശ്ശൂരിൽ നിന്ന് തൃപ്രയാർ പോകുന്ന വാഹനങ്ങൾ പാലയ്ക്കലിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് അമ്മാടം, ചേർപ്പ് വഴി പോകാം..
വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട സ്ഥലങ്ങൾ
1. ജി.വി.എച്ച്.എസ്.എസ് സ്‌കൂൾ ഗ്രൗണ്ട് തൃപ്രയാർ, അമ്മാടം ഭാഗത്ത് നിന്നും ക്ഷേത്രത്തിലേക്ക് വരുന്നവർ വാഹനങ്ങൾ ജി.വി.എച്ച്.എസ്.എസ് സ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്ത് കാൽനടയായി ക്ഷേത്രത്തിലേക്ക് പോകണം.
2.ഖാദി ഗ്രൗണ്ട്
തൃശ്ശൂർ ഭാഗത്ത് നിന്നും ക്ഷേത്രത്തിലേക്ക് വരുന്നവർ വാഹനങ്ങൾ ഖാദി ഗ്രൗണ്ടിൽ പാർക്ക് ചെയ്ത് കാൽനടയായി ക്ഷേത്രത്തിലേക്ക് പോകണം.
3. ഡ്രൈവിംഗ് സ്കൂൾ ഗ്രൗണ്ട്, (പൂച്ചിന്നിപ്പാടം).
ഒല്ലൂർ ഭാഗത്തു നിന്നും ക്ഷേത്രത്തിലേക്ക് വരുന്നവർ വാഹനങ്ങൾ പൂച്ചിന്നിപ്പാടം ഡ്രൈവിങ്ങ് സ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്ത് കാൽനടയായി ക്ഷേത്രത്തിലേക്ക് പോകണം.
4. എം കെ ടിമ്പേഴ്‌സ് യാർഡ്, കിഴക്കേ നട
പാറക്കോവിൽ, ഇരിങ്ങാലക്കുട ഭാഗത്തു നിന്നും ക്ഷേത്രത്തിലേക്ക് വരുന്നവർ വാഹനങ്ങൾ കിഴക്കെ നടയ്ക്ക് സമീപം തയ്യാറാക്കിയ ഗ്രൗണ്ടിൽ പാർക്ക് ചെയ്ത് കാൽനടയായി ക്ഷേത്രത്തിലേക്ക് പോകണം.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

