ഇരിങ്ങാലക്കുട : തൃശ്ശൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ കോൺക്രീറ്റിങ് പ്രവൃത്തികൾക്കായി മാപ്രാണം ജങ്ഷൻ മുതൽ ക്രൈസ്റ്റ് കോളേജ് റോഡുവരെ റോഡ് പൊളിക്കുന്ന പ്രവൃത്തികൾ വെള്ളിയാഴ്ച ആരംഭിക്കും. ഇതിന്റെ ഭാഗമായി റോഡിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയതായി കെ .എസ്.ടി.പി. അറിയിച്ചു.
മാപ്രാണം ജങ്ഷൻ മുതൽ റോഡിൻ്റെ കിഴക്കുഭാഗമാണ് ആദ്യഘട്ടത്തിൽ പൊളിക്കുന്നത്. ഇരിങ്ങാലക്കുട സ്റ്റാൻഡിൽനിന്ന് തൃശ്ശൂർ ഭാഗത്തേക്കും മാപ്രാണം നന്തിക്കര വഴി പുതുക്കാട് ഭാഗത്തേക്കും പോകുന്ന ബസുകളും വാഹനങ്ങളും സിവിൽ സ്റ്റേഷൻ, പൊറത്തിശ്ശേരി വഴി ഇരിങ്ങാലക്കുട ബ്ലോക്ക് ജങ്ഷനിലെത്തി തിരിഞ്ഞുപോകണം.
തൃശ്ശൂർ ഭാഗത്തുനിന്നും പുതുക്കാട് ഭാഗത്തുനിന്നും വരുന്ന വാഹന ങ്ങൾ റോഡിന്റെറെ പടിഞ്ഞാറുഭാഗത്തുകൂടി പോകേണ്ടതാണെന്നും കെ.എസ്.ടി.പി. അറിയിച്ചു.
തൊണ്ണൂറു ദിവസം കൊണ്ട് പൂർത്തിയാക്കാനാണ് മന്ത്രി ഡോ. ബിന്ദുവിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം കളക്ട്രേറ്റിൽ ചേർന്ന കെഎസ്ടിപി റോഡ് നിർമ്മാണ അവലോകന യോഗത്തിൽ തീരുമാനമായത്.
ഈ പ്രവൃത്തി നടക്കുമ്പോൾ തൃശ്ശൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ബസ് സ്റ്റാൻഡ് – സിവിൽ സ്റ്റേഷൻ- ബ്ലോക്ക് ഓഫീസ് വഴി മാപ്രാണത്ത് പ്രവേശിച്ച് യാത്ര തുടരാൻ യോഗം നിർദ്ദേശം നൽകി. ഇപ്പോൾ നടക്കുന്ന വെള്ളാങ്ങല്ലൂർ – കോണത്തുകുന്ന് ഭാഗത്തെ പണികൾ പൂർത്തിയാകുന്നതോടെ മാപ്രാണം മുതൽ ആറാട്ടുപുഴ വരെയുള്ള അഞ്ച് കിലോമീറ്റർ ഭാഗത്തെ പ്രവൃത്തികൾ ആരംഭിക്കാൻ അനുമതി നൽകുമെന്നും മന്ത്രി പറഞ്ഞിരുന്നു.
തൃശ്ശൂർ – കൊടുങ്ങല്ലൂർ റോഡ് നവീകരണത്തിൻ്റെ ഭാഗമായി നടക്കുന്ന ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ മുതൽ പൂതംകുളം വരെയുള്ള നിർമ്മാണ പ്രവൃത്തികൾ ഡിസംബർ ആറിനകം പൂർത്തിയാകുമെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com