വല്ലക്കുന്ന് : മാലിന്യമുക്ത പഞ്ചായത്തായി മാറ്റുന്നതിന്റെ ഭാഗമായി ആളൂർ പഞ്ചായത്തിലെ ഇരുപത്തിമൂന്നാം വാർഡ് വല്ലക്കുന്ന് സമ്പൂർണ മാലിന്യമുക്ത വാർഡായി പ്രഖ്യാപിച്ചു. ഉദ്ഘാടനവും പ്രഖ്യാപനവും വാർഡ് മെമ്പർ മേരി ഐസക്ക് ടീച്ചർ നിർവഹിച്ചു. വല്ലക്കുന്ന് അംഗനവാടിയിൽ നടന്ന ചടങ്ങിൽ മുൻ പഞ്ചായത്ത് മെമ്പർ ത്രേസ്യാമ്മ ജോർജ് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ ആശാവർക്കർ മേരി ജോർജ് സ്വാഗതം പറഞ്ഞു. തുടർന്ന് വാർഡിൽ അന്തരിച്ച ചാതേലി ലൂയിസ് ചേട്ടന് അനുശോചനം രേഖപ്പെടുത്തി. രവി പി കെ , ജോസ് എൻ പി , ഷൈനി അമ്പാടി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഹരിത കർമ്മസേനാഗങ്ങളായ ലതക്കും വിസിതക്കും ക്യാഷ് അവാർഡ് നല്കി ആദരിച്ചു. സിജി ടീച്ചർ നന്ദി പറഞ്ഞു. വാർഡിൽ ഇതുമായി ബന്ധപ്പെട്ട തുടർപ്രവർത്തനങ്ങളും തുടരുമെന്ന് വാർഡ് മെമ്പർ പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

