ഇരിങ്ങാലക്കുട : യുവകലാസാഹിതി ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ പ്രഥമ പരിപാടിയായി കുമാരനാശാൻ വിയോഗശതാബ്ദി ആചരണം ശനിയാഴ്ച വൈകീട്ട് 5 മണിക്ക് ശാന്തം നടനവേദിയിൽ സംഘടിപ്പിക്കുന്നു. പ്രസിദ്ധ നാടകപ്രവർത്തകനും യുവകലാസാഹിതി ജില്ലാ പ്രസിഡണ്ടുമായ സോമൻ താമരക്കുളം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കും.
പ്രസിദ്ധ മാതമറ്റിഷ്യൻ ഗിന്നസ് ബുക്കിലിടം നേടുന്നതിൻ്റെ പടിവാതിലിൽ നിൽക്കുന്ന ടി എൻ രാമചന്ദ്രൻ്റെ മാതമജിക് ഷോ ഉണ്ടായിരിക്കും. അദ്ദേഹത്തെ ചടങ്ങിൽ ആദരിക്കും. എഴുത്തുകാരി ദിവ്യാ ബോസ് അശ്വിനിയും കെ.കെ. കൃഷ്ണാനന്ദ ബാബുവും ആശംസയർപ്പിക്കും. തുടര്ന്ന് കുമാരനാശാൻ്റെ കവിതാലാപനവും നടക്കും.