കാട്ടൂർ : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാട്ടൂർ പോംപൈ സെന്റ് മേരീസ് വി.എച്ച്.എസ്.എസ്, എൻ.എസ്.എസ് യൂണിറ്റ് കാർബൺ ന്യൂട്രൽ ക്യാമ്പസ് എന്ന ആശയം പ്രാവർത്തികമാക്കുന്നതിനോടനുബന്ധിച്ച് മുളംകൂട്ടങ്ങൾ നടീൽ പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ടി.വി. ലത നിർവഹിച്ചു.
കേരളത്തിലെ എല്ലാ വിഎച്ച്എസ്ഇ എൻ.എസ്.എസ് യൂണിറ്റുകളിലുംനടപ്പാക്കുന്ന ‘ഋതുഭേദ ജീവനം’ പ്രോജക്റ്റിന്റെ ഭാഗമായിട്ടാണ് ഈ പദ്ധതി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കമറുദ്ദീൻ, വാർഡ് മെമ്പർ അനീഷ് , സ്കൂൾ മാനേജർ, പിടിഎ പ്രസിഡൻറ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
പ്രിൻസിപ്പാൾ പ്രിയ കെ ബി പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാനും,മാലിന്യ സംസ്കരണം ശരിയായ രീതിയിൽ നടപ്പിലാക്കാനും പഞ്ചായത്ത് പ്രസിഡൻറ് വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി. കാർബൺ ന്യൂട്രൽ പരിസ്ഥിതി എന്ന ആശയം എല്ലാ ജനങ്ങളിലേക്കും എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾപഞ്ചായത്തിൻറെ സഹകരണത്തോടെ നടപ്പിലാക്കാൻ എൻ.എസ്.എസ് വളണ്ടിയേഴ്സ് ദൃഢപ്രതിജ്ഞ എടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com