ഇരിങ്ങാലക്കുട : നഗരസഭ ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട സുജ സഞ്ജിവ് കുമാറിന് ഇരിങ്ങാലക്കുട പ്രസ്സ് ക്ലബ്ബില്‍ സ്വീകരണം നല്‍കി. മുതിര്‍ന്ന അംഗം വി ആർ സുകുമാരന്‍ ചെയർപേഴ്സനെ സ്വീകരിച്ചു. കെ.എ. റിയാസുദ്ദിന്‍ അദ്ധ്യക്ഷത വഹിച്ചു. ചെയര്‍പേഴ്‌സണ്‍ സുജ സഞ്ജീവ് കുമാര്‍ നഗരത്തില്‍ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വികസന മാതൃകകളെ കുറിച്ച് വിശദികരിച്ചു.
പദ്ധതി നിര്‍വഹണത്തിനായിരിക്കും പ്രഥമ പരിഗണനയെന്നും എല്ലാവിഭാഗങ്ങളെയും ചേര്‍ത്ത് പിടിച്ചായിരിക്കും ഭരണനിര്‍വഹണം നടത്തുകയെന്നും വ്യക്തമാക്കി. നഗരസഭാ വൈസ് ചെയര്‍മാന്‍ ടി.വി ചാര്‍ളിയും യോഗത്തില്‍ സന്നിഹിതനായിരുന്നു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകള്‍ ചൂണ്ടികാട്ടിയ നഗരത്തിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണമെന്നും ചെയര്‍പേഴ്‌സണ്‍ ഉറപ്പ് നല്‍കി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com