മുരിയാട് : മുരിയാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി രണ്ടാം വട്ടവും നൂറു ദിന പരിപാടി ആരംഭിക്കുകയായി. 2023- 24 സാമ്പത്തിക വർഷത്തിൽ ആസൂത്രണം ചെയ്ത പദ്ധതികൾ സമയനിഷ്ഠയോടെയും, കൃത്യതയോടെയും നടപ്പിലാക്കുക എന്ന ലക്ഷ്യമിട്ടുകൊണ്ടാണ് നൂറുദിന് കർമ്മപരിപാടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. നൂറു ദിനം 100 പരിപാടി എന്നതാണ് ലക്ഷ്യം.
എല്ലാ വാർഡുകളിലും വയോ ക്ലബ്ബുകളുടെ രൂപീകരണം, വിവിധ വാർഡുകളിൽ നിർമ്മാണം പൂർത്തീകരിച്ച 50 ലൈഫ് വീടുകളുടെ താക്കോൽദാന കർമ്മം, ലൈഫ് ഭവന നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ള വീടുകൾക്കുള്ള ഉപഹാര സമർപ്പണം, പുതുതായി നിർമ്മിച്ച അംഗൻവാടികളുടെ ഉദ്ഘാടനം , വാർഡുകൾ തോറും എം.സി.എഫ് കേന്ദ്രങ്ങൾ, അംഗനവാടി , ഭിന്നശേഷി,വയോജന കലോത്സവങ്ങൾ , സോളാർ സ്ഥാപനം, ക്യാമറ സ്ഥാപനം തുടങ്ങിയ നിരവധി പദ്ധതികളും പരിപാടികളുമാണ് നൂറു ദിനം കൊണ്ട് നടപ്പാക്കുന്നതിന് വേണ്ടി പഞ്ചായത്ത് ലക്ഷ്യമിടുന്നത്.
ഒപ്പം പഞ്ചായത്തിൽ നടപ്പിലാക്കുന്ന ഡെസ്റ്റിനേഷൻ ടൂറിസം പദ്ധതിക്കും, പുല്ലൂർ ലിഫ്റ്റ്റിഗേഷൻ പദ്ധതിക്കും ,കാട തോടുകളുടെ നവീകരണം , പുതിയ രണ്ട് അംഗനവാടികളുടെ നിർമ്മാണത്തിനും, ആയുർവേദ ആശുപത്രിയുടെ നിർമ്മാണത്തിനും ഈ നൂറു ദിന പരിപാടിയിൽ തുടക്കം കുറിക്കും.
നൂറുദിന കർമ്മ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടന കർമ്മം പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് രതി ഗോപി സ്വാഗതവും, സെക്രട്ടറി റെജി പോൾ നന്ദിയും പറഞ്ഞു.
ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ സരിത സുരേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ, പഞ്ചായത്ത് അംഗങ്ങളായ സുനിൽകുമാർ എ എസ്, നിജി വത്സൻ , മനീഷ മനീഷ്, മണി സജയൻ, കുടുംബശ്രീ ചെയർപേഴ്സൺ സുനിതാ രവി , ഐ സി ഡി എസ് സൂപ്പർവൈസർ അൻസ എബ്രഹാം , വി ഇ ഒ സിനി , തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ലൈഫ് ഗുണഭോക്താക്കൾക്ക് ഹരിതോപഹാരമായി വീട്ടുപകരണങ്ങളും വാർഡ് സഭകളിലേക്ക് അംഗനവാടികൾക്ക് ഹരിതോപഹാരവും വിതരണം ചെയ്തു. 16ന് ആസൂത്രണ സമിതി വർക്കിംഗ് ഗ്രൂപ്പ് യോഗവും 17 മുതൽ ഗ്രാമസഭകളും ചേരും. ഗ്രാമസഭകളിൽ വച്ച് അതാത് വാർഡുകളിൽ നിർമ്മാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനകർമ്മം നിർവഹിക്കപ്പെടും. പതിനെട്ടു മുതൽ വയോ ക്ലബ്ബുകളുടെ രൂപീകരണം നടക്കും.
തുടർന്ന് നൂറു ദിനങ്ങൾ കൊണ്ട് 100 പരിപാടികൾ സംഘടിപ്പിക്കാൻ ആണ് ലക്ഷ്യമിടുന്നത് . കഴിഞ്ഞവർഷം നൂറു ദിനം 100 പരിപാടിയുടെ അടിസ്ഥാനത്തിൽ നൂറ് ദിനം കൊണ്ട് 108 പരിപാടികളാണ് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ചിട്ടുള്ളത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com