കാട്ടൂർ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം – മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു

ഇരിങ്ങാലക്കുട : സംസ്ഥാന ബജറ്റിൽ നിന്നും പത്ത് കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന കാട്ടൂർ മിനി സിവിൽ സ്റ്റേഷൻ്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നതിന് മുന്നോടി മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു.

നിലവിൽ പഞ്ചായത്ത് ഓഫീസും അനുബന്ധ ഓഫീസുകളും പ്രവർത്തിക്കുന്ന കാലപ്പഴക്കം ചെന്ന പഴയ കെട്ടിടത്തിൽ മൃഗാശുപത്രി, സബ്ബ് രജിസ്ട്രാർ ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷിഭവൻ എന്നിവയും പ്രവർത്തിച്ച് വരുന്നുണ്ട്. മൃഗാശുപത്രി നിർമ്മാണത്തിന് നേരത്തെ എം എൽ എ ഫണ്ടിൽ നിന്നും തുക അനുവദിച്ചിട്ടുള്ളതിനാൽ ഇതൊഴികെയുള്ള മറ്റ് ഓഫീസുകളായിരിക്കും മിനി സിവിൽ സ്റ്റേഷനിൽ ഉണ്ടായിരിക്കുക.



ഒരോ ഓഫീസുകൾക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് യോഗത്തിൽ ചർച്ച നടന്നു. ചർച്ചയുടെ അടിസ്ഥാനത്തിൽ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കുന്ന പ്രാഥമിക രൂപരേഖയുടെ അടിസ്ഥാനത്തിൽ വീണ്ടും മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് അന്തിമ രൂപ രേഖ തയ്യാറാക്കും. പദ്ധതിക്കാവശ്യമായ സാങ്കേതിക അനുമതികൾ പൂർത്തിയാക്കി ഉടൻ നിർമ്മാണം പൂർത്തീകരിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.



സിവിൽ സ്റ്റേഷൻ നിർമ്മാണത്തിൻ്റെ ഭാഗമായി നിലവിലെ കെട്ടിടം പൊളിക്കുമ്പോൾ പകരം പ്രവർത്തിക്കാൻ ഓരോ വകുപ്പുകളും ഉടൻ സ്ഥലം കണ്ടെത്തണമെന്നും മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ടി.വി ലത, മുകുന്ദപുരം തഹസിൽദാർ നാരായണൻ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ, കാട്ടൂർ സബ്ബ് രജിസ്ട്രാർ, കൃഷി വകുപ്പ് , മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് അധികൃതർ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page