ഇരിങ്ങാലക്കുട : പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്മിറ്റലിൽ പുതിയതായി ആരംഭിക്കുന്ന സി ടി സ്കാൻ സെന്ററിന്റെ ഉദ്ഘാടനവും അമ്പത്തിയെട്ടാം ഹോസ്പിറ്റൽ ഡേ ആഘോഷവും ജൂൺ 25 ബുധനാഴ്ച 12 മണിക്ക് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ നിർവ്വഹിക്കും.
മാഗ്നസ് ഡയഗ്നോസ്റ്റിക്സുമായി സഹകരിച്ചാണ് സി ടി സ്കാൻ സെന്റർ പ്രവർത്തനക്ഷനമാകുന്നത്. സമരിറ്റൻ സിസ്റ്റേഴ്സ്സ് സ്നേഹോദയ പ്രൊവിൻഷ്യൽ സുപ്പീരിയറും ഹോസ്പിറ്റൽ ഡയറക്ടറും മെഡിക്കൽ സൂപ്രണ്ടുമായ റെവ. സിസ്റ്റർ ഡോ റീറ്റ സി എസ് എസ് അധ്യക്ഷത വഹിക്കും. ഇരിഞ്ഞാലക്കുട ജോയിന്റ് റീജിണൽ ട്രാൻസ്പോർട് ഓഫീസർ ബിജു ഐസക് മുഖ്യ പ്രഭാഷണം നടത്തും. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, ഇരിഞ്ഞാലക്കുട രൂപത ഫിനാൻസ് ഓഫീസർ റെവ. ഫാ. ലിജോ കോങ്കോത്ത്, ഹോസ്പിറ്റലിലെ സീനിയർ ഡോക്ടർ എം വി വാറുണ്ണി, വാർഡ് മെമ്പർ മണി സജയൻ എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും.
കാലാനുസൃതമായ മാറ്റങ്ങളിലൂടെ അത്യാധുനിക സൗകര്യങ്ങൾ സംയോജിപ്പിച്ചുകൊണ്ടാണ് ഹോസ്പിറ്റൽ മാനേജന്റ് ആശുപത്രിയെ കഴിഞ്ഞ അമ്പത്തിയെട്ടു വർഷങ്ങളിൽ മുന്നോട്ടുകൊണ്ട്പോയത്. കുടാതെ മാറ്റങ്ങൾ അനിവാര്യമായ പല മേഖലകളും പുനർനിർമിക്കുകയും പുതിയ ഡിപ്പാർട്‌മെന്റുകൾ കൂട്ടിച്ചേർക്കുകയും ചെയ്തു. ഗുണമേന്മയുള്ള ശുശ്രൂഷക്കും രോഗീസുരക്ഷക്കും പ്രാധാന്യം നൽകിയാണ് എല്ലാം ചെയ്തത്.
റേഡിയോളജി ഡയഗ്നോസ്റ്റിക്സ് മേഖലയിൽ വർഷങ്ങളുടെ അനുഭവസമ്പത്തും ഇരിങ്ങാലക്കുട മേഖലയിൽ പ്രവർത്തി പരിചയവുമുള്ള മാഗ്നസ് ഡയഗ്നോസ്റ്റിക്സുമായി സഹകരിച്ചാണ് പുല്ലൂർ മിഷൻ ആശുപത്രിയിൽ ഏറ്റവും ആധുനിക സവിശേഷതകളോട് കൂടിയ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന സി ടി സ്കാൻ സെന്ററും അൾട്രാ സൗണ്ട് സ്കാനിങ്ങും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്.
ഇതോടെ ആശുപത്രിയിലെ എമർജൻസി ഡിപ്പാർട്മെന്റിന്റെ മറ്റെല്ലാ ഡിപ്പാർട്മെന്റുകളുടെയും സേവനങ്ങളും രോഗി വിശകലനവും പരിചരണവും കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കുമെന്ന് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ റെവ. സിസ്റ്റർ ഫ്ലോറി സി എസ് എസ്, നഴ്സിംഗ് സൂപ്രണ്ട് റെവ. സിസ്റ്റർ വിൻസി സി എസ് എസ്, മാനേജർ ഓപ്പറേഷൻസ് ആൻജോ ജോസ് എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന പത്രസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive