ഉൾനാടൻ മത്സ്യ ഉത്പാദനം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഫിഷറീസ് വകുപ്പും, ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായി വിവിധ പൊതുക്കുളങ്ങളിൽ മത്സ്യവിത്ത് നിക്ഷേപം നടത്തി

ഇരിങ്ങാലക്കുട : സർക്കാർ ഫിഷറീസ് വകുപ്പും, ഇരിങ്ങാലക്കുട നഗരസഭയും സംയുക്തമായി നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി – പൊതുക്കുളങ്ങളിലെ മത്സ്യകൃഷി പദ്ധതി പ്രകാരം നഗരസഭയിലെ വിവിധ പൊതുക്കുളങ്ങളിൽ മത്സ്യവിത്ത് നിക്ഷേപം നടത്തി.

പതിനഞ്ചാം വാർഡ് ഡിവിഷനിലെ ഉരിയച്ചിറയിൽ കരിമീൻ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ ഉദ്ഘാടനകർമ്മം നിർവഹിച്ചു.

പൊതുകുളങ്ങളിലെ മത്സ്യ സമ്പത്ത് വർദ്ധന എന്ന ലക്ഷ്യത്തോടെയാണ് തനത് മത്സ്യങ്ങളായ കരിമീൻ, നാടൻവരാൽ, കാർപ്പ് ഇനത്തിൽപ്പെട്ട വിവിധ പരലുകൾ തുടങ്ങിയവയെ വിവിധ കുളങ്ങളിലായി നിക്ഷേപിച്ചത്.

നഗരസഭ വൈസ് ചെയർമാൻ ടിവി ചാർളി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഫെനി എബിൻ, ജയ്സൺ പാറേക്കാടൻ, അംബിക പള്ളിപ്പുറത്ത്, കൗൺസിലർ ജസ്റ്റിൻ ജോൺ, മിനി സണ്ണി, അക്വാകൾച്ചർ പ്രമോട്ടർ ശരത് കെ ആർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page