ഇരിങ്ങാലക്കുട : ഠാണ – ചന്തക്കുന്ന് ജംഗ്ഷന്‍ വികസനത്തിന്റെ ഭൂമിയേറ്റെടുക്കൽ പ്രക്രിയയുടെ ഭാഗമായ അവാർഡ് എൻക്വയറി പ്രവർത്തനങ്ങൾക്ക് ജനങ്ങൾ വളരെ മികച്ച സഹകരണമാണ് നൽകുന്നതെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രിയും നിയോജക മണ്ഡലം എം എൽ എയുമായ ഡോ. ആർ ബിന്ദു പറഞ്ഞു.
സിവിൽ സ്റ്റേഷനിൽ പ്രത്യേകം ഒരുക്കിയ ഓഫീസിൽ നടത്തിയ അവാർഡ് എൻക്വയറിയിൽ ആകെയുള്ള 127 ഗുണഭോക്താക്കളിൽ 72 പേർ തിങ്കളാഴ്ച മുഴുവൻ രേഖകളും സമർപ്പിച്ചു. തൃശൂർ എൽ.എ ജനറൽ തഹസിൽദാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് രേഖകൾ പരിശോധിച്ച് സ്വീകരിച്ചത്.
ഭൂമിയും കെട്ടിടവും നഷ്ടപ്പെടുന്നവരുടേയും തൊഴിൽ നഷ്ടപെടുന്നവരുടേയും അനുബന്ധ രേഖകളുടെ പരിശോധനയും സ്വീകരിക്കലുമാണ് അവാർഡ് എൻക്വയറി പ്രക്രിയയിലൂടെ നടത്തുന്നത്. ജനങ്ങളുടെ ഭാഗത്തു നിന്നും മികച്ച സഹകരണമാണ് ഉണ്ടായതെന്നും ബാക്കിയുള്ള അവാർഡ് എൻക്വയറി പ്രവർത്തനങ്ങൾ നാളെയും മറ്റന്നാളുമായി തുടരുമെന്നും മന്ത്രി ആർ ബിന്ദു അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com